1 GBP = 104.17

പെനാൽട്ടി ഷൂട്ടൗട്ടിൽ ഡെന്മാർക്കിനെ വീഴ്ത്തി ക്രൊ​യേ​ഷ്യ​ ക്വാർട്ടറിൽ; ഷൂട്ടൗട്ടിൽ കീഴടങ്ങി സ്പെയിൻ പുറത്ത്

പെനാൽട്ടി ഷൂട്ടൗട്ടിൽ ഡെന്മാർക്കിനെ വീഴ്ത്തി ക്രൊ​യേ​ഷ്യ​ ക്വാർട്ടറിൽ; ഷൂട്ടൗട്ടിൽ കീഴടങ്ങി സ്പെയിൻ പുറത്ത്

റോസ്​തോവ്​: ഷൂട്ടൗട്ട്​ വിധിനിർണയിച്ച പോരാട്ടത്തിൽ ഗോൾകീപ്പർ ഡാനിയേൽ സുബാസിചി​​​െൻറ മികവിൽ ​ക്രൊയേഷ്യ ലോകകപ്പ്​ ക്വാർട്ടർ ഫൈനലിൽ. ഫുൾടൈമും എക്​സ്​ട്രാടൈമും പിന്നിട്ട പോരാട്ടം 1-1ന്​ സമനിലയിൽ പിരിഞ്ഞപ്പോഴാണ്​ കളി ഗോളിമാരുടെ കൈക്കരുത്തിലേക്ക്​ നീങ്ങിയത്​. പിന്നെ കണ്ടത്​ ഡെന്മാർകി​​​െൻറ പീറ്റർ ഷ്​മൈകലും ക്രൊയേഷ്യയുടെ സുബാസിചും തമ്മിലുള്ള പോരാട്ടം. ഒന്നിനൊന്ന സേവുകൾ. സുബാസിച്​ ​ഡെന്മാർകി​​​െൻറ മൂന്ന്​ കിക്കുകൾ തടുത്തിട്ടപ്പോൾ ഷ്​മൈകലിന്​ രണ്ടു കിക്കുകളേ തട്ടിയിടാനായുള്ളൂ. ഷൂട്ടൗട്ടിൽ 3-2ന്​ ക്രൊയേഷ്യ വിജയം (ആകെ 4-3).

ആന്ദ്രെ ക്രമാറിച്​, മോദ്രിച്​, റാകിടിച്​ എന്നിവരാണ്​ ക്രൊയേഷ്യക്കായി സ്​കോർ ചെയ്​തത്​. മിലാൻ ബദേയ്​, പിവാരിച്​ എന്നിവരുടെ ഷോട്ടുകൾ ഗോളി തടുത്തിട്ടു. ഡെന്മാർകി​​​െൻറ സിമോൺ കായർ, മൈകൽ ഡെഹ്​ലി എന്നിവർക്കുമാത്രമേ സുബാസിചിനെ മറികടന്ന്​ വലകുലുക്കാനായുള്ളൂ. ക്രിസ്​റ്റ്യൻ എറിക്​സൺ, ലസി ഷോണെ, നികോളായ്​ ജോർജൻസൺ എന്നിവരുടെ ഷോട്ടുകൾ സുബാസിച്​ തടഞ്ഞിട്ടു.

കളിയുടെ ഒന്നാം മിനിറ്റിൽ ​മത്യാസ്​ ജോർജൻസണി​​​െൻറ ഗോളിലൂടെ ഡെന്മാർക്കാണ്​ ആദ്യം വലകുലുക്കിയത്​. എന്നാൽ, മൂന്ന്​ മിനിറ്റിനകം മാൻസുകിചി​​​െൻറ ഗോളിലൂടെ ക്രൊയേഷ്യ സമനില പിടിച്ചു. പിന്നീടുള്ള സമയം പൊരുതി കളിച്ചിട്ടും ആർക്കും ഗോൾവലകുലുക്കാനായില്ല. എക്​സ്​ട്രാടൈമിലെ 116ാം മിനിറ്റിൽ ലൂകാ മോദ്രിച്​ പെനാൽറ്റി പാഴാക്കിയെങ്കിലും ഷൂട്ടൗട്ടിൽ ലക്ഷ്യത്തിലെത്തിച്ച്​ മാനംകാത്തു.

തോ​ൽ​ക്കാ​നൊ​രു​ക്ക​മ​ല്ലാ​യി​രു​ന്നു അ​വ​ർ. ക​ട​ന്ന​ൽ​ക്കൂ​ട്ടം​പോ​ലെ ഇ​ര​മ്പി​യാ​ർ​ത്ത സ്​​പാ​നി​ഷ്​ പ​ട​ക്കു മു​ന്നി​ൽ 11 പേ​ർ ഒ​രു മെ​യ്യാ​യി പൊ​രു​തി. നി​ശ്ചി​ത സ​മ​യ​വും അ​ധി​ക​സ​മ​യ​വും പി​ന്നി​ട്ട്​ 120 മി​നി​റ്റ്​ പോ​ര​ടി​ച്ചി​ട്ടും സ്​​പെ​യി​നി​ന്​ വി​ജ​യി​ക്കാ​നു​ള്ള ഗോ​ളു​ക​ൾ​ക്ക്​ അ​വ​സ​രം ന​ൽ​കാ​തെ പി​ടി​ച്ചു​നി​ന്ന റ​ഷ്യ ആ​രാ​ധ​ക​രു​ടെ സ്വ​പ്​​നം കാ​ത്ത്​ വി​ശ്വ​മേ​ള​യു​ടെ ​ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക്. നി​ശ്ചി​ത സ​മ​യ​ത്ത്​ ​​സെ​ൽ​ഫ്​ ഗോ​ളി​ലൂ​ടെ (11ാം മി​നി​റ്റ്) സ്​​പെ​യി​ൻ​ ലീ​ഡ്​ നേ​ടി​യെ​ങ്കി​ലും ആ​ദ്യ​പ​കു​തി പി​രി​യും മു​േ​മ്പ റ​ഷ്യ പെ​നാ​ൽ​റ്റി​യി​ലൂ​ടെ ക​ടം വീ​ട്ടി (41ാം മി​നി​റ്റ്, അ​ർ​ടം സ്യൂ​ബ). ശേ​ഷം ​േഗാ​ൾ​വ​ല കു​ലു​ങ്ങാ​ത്ത നീ​ണ്ട മ​ണി​ക്കൂ​ർ. ഷൂ​ട്ടൗ​ട്ടി​ലേ​ക്ക്​ നീ​ങ്ങി​യ​പ്പോ​ൾ ഞാ​യ​റാ​ഴ്​​ച​യി​ലെ സാ​യാ​ഹ്നം ​ത​​േ​ൻ​റ​തെ​ന്നു പ്ര​ഖ്യാ​പി​ച്ച അ​കി​ൻ​ഫീ​വ്​ റ​ഷ്യ​ക്കാ​രു​ടെ ജീ​വി​ക്കു​ന്ന ​‘ലെ​വ്​ യാ​ഷി​നാ​യി’ മാ​റി.

സ്​​പെ​യി​നി​​െൻറ ​കോ​കെ​യും ഇ​യാ​ഗോ ആ​സ്​​പാ​സും തൊ​ടു​ത്ത ഷോ​ട്ടു​ക​ളെ ഇ​ട​റാ​ത്ത ക​ര​ളു​റ​പ്പു​മാ​യി നേ​രി​ട്ട അ​കി​ൻ​ഫീ​വ്​ ത​ട്ടി​യ​ക​റ്റി. അ​തേ​സ​മ​യം, സ്​​പെ​യി​നി​​െൻറ കേ​ളി​കേ​ട്ട ഗോ​ളി ഡേ​വി​ഡ്​ ഡി ​ഗി​യ​ക്ക്​ ഒ​രു ഷോ​ട്ടും ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല. ഫെ​ഡ​ർ സ്​​മോ​ളോ​വ്, സെ​ർ​ജി ഇ​ഗ്​​ന​ഷെ​വി​ച്, അ​ല​ക്​​സാ​ണ്ട​ർ ഗൊ​ളോ​വി​ൻ, ഡെ​നി​സ്​ ചെ​റി​ഷേ​വ്​ എ​ന്നി​വ​രെ​ല്ലാം ഉ​ന്നം പി​ഴ​ക്കാ​തെ നി​റ​യൊ​ഴി​ച്ച​പ്പോ​ൾ, സ്​​പെ​യി​നി​​െൻറ ആ​ന്ദ്രെ ഇ​നി​യേ​സ്​​റ്റ, ജെ​റാ​ഡ്​ പി​ക്വെ, സെ​ർ​ജി​യോ റാ​മോ​സ്​ എ​ന്നി​വ​ർ​ക്കു മാ​ത്ര​മേ പ​ന്ത്​ വ​ല​യി​ലെ​ത്തി​ക്കാ​നാ​യു​ള്ളൂ. കോ​കെ​യു​ടെ ഷോ​ട്ട്​ കു​ത്തി​യ​ക​റ്റി​യും ആ​സ്​​പാ​സി​നെ ബൂ​ട്ടി​ൽ ഹി​റ്റ്​​ചെ​യ്തു​മാ​ണ്​ അ​കി​ൻ​ഫീ​വ്​ ച​രി​ത്ര വി​​ജ​യ​മൊ​രു​ക്കി​യ​ത്. 79 ശ​ത​മാ​നം പ​ന്ത​ട​ക്ക​വു​മാ​യി നി​റ​ഞ്ഞു​ക​ളി​ച്ച സ്​​പെ​യി​നി​നെ ഫു​ൾ​ടൈ​മി​ലും അ​ധി​ക​സ​മ​യ​ത്തും കൃ​ത്യ​മാ​യ പൊ​സി​ഷ​നി​ങ്ങും ഉ​ഗ്ര​ൻ സേ​വു​ക​ളു​മാ​യി പി​ടി​ച്ചു​നി​ർ​ത്തി​യ അ​കി​ൻ​ഫീ​വ്​ നി​ർ​ണാ​യ​ക നി​മി​ഷ​ത്തി​ൽ അ​വ​രു​ടെ ര​ക്ഷ​ക​നു​മാ​യി.
2010ലെ ​ചാ​മ്പ്യ​ന്മാ​ർ പ്രീ​ക്വാ​ർ​ട്ട​റി​ൽ മ​ട​ങ്ങി​യ​പ്പോ​ൾ, സോ​വി​യ​റ്റ്​ ത​ക​ർ​ച്ച​ക്കു ശേ​ഷ​മു​ള്ള റ​ഷ്യ ആ​ദ്യ​മാ​യാ​ണ്​ ക്വാ​ർ​ട്ട​റി​ൽ ക​ട​ക്കു​ന്ന​ത്. 1966ൽ ​സോ​വി​യ​റ്റ്​ റ​ഷ്യ നാ​ലാം സ്​​ഥാ​ന​ത്തെ​ത്തി​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more