1 GBP = 103.83
breaking news

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ തിരികെയെത്തി

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ തിരികെയെത്തി

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ തിരികെയെത്തി. ടീം വിടുകയാണെന്ന അഭ്യൂഹം ശക്തമായിരിക്കവെയാണ് ക്രിസ്റ്റ്യാനോ തിരികെ എത്തിയത്. താരം ടീമിൽ തുടരുമോ ഇല്ലയോ എന്നതിൽ ഇനിയും വ്യക്തതയില്ല. യുണൈറ്റഡിൻ്റെ പ്രീസീസൺ മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ പങ്കെടുത്തിരുന്നില്ല. കുടുംബവുമായി ചെലവഴിക്കാൻ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് താരം പ്രീസീസൺ മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെടുക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം ചെൽസിയോട് അപേക്ഷിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ രംഗത്തെത്തിയിരുന്നു. ബയേൺ മ്യൂണിക്ക്, ചെൽസി എന്നീ ടീമുകളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളുയർന്നിരുന്നെങ്കിലും ഇരു ക്ലബുകളും ഇത് തള്ളി രംഗത്തെത്തിയിരുന്നു.

ക്രിസ്റ്റാനോ റൊണാൾഡോ ക്ലബിൽ തുടരുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് ആവർത്തിച്ചിരുന്നു. ഈ സീസണു ശേഷവും താരം ക്ലബിൽ തുടരുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. യുണൈറ്റഡിലെ കരിയർ മതിയാക്കി ക്രിസ്റ്റ്യാനോ മറ്റ് ക്ലബുകളിലേക്ക് ചേക്കേറാൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ചുനാളായി വരുന്നുണ്ട്. ക്രിസ്റ്റ്യാനോയ്ക്ക് ഇനി യുണൈറ്റഡിൽ കളിക്കാൻ താത്പര്യമില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിനാണ് ടെൻ ഹാഗിൻ്റെ പ്രതികരണം.

“ക്രിസ്റ്റ്യാനോ റൊണാൾഡോ വില്പനയ്ക്കില്ല. ഞാൻ അദ്ദേഹത്തിനൊപ്പമാണ് കാര്യങ്ങൾ തീരുമാനിച്ചത്. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്. സാഹചര്യങ്ങൾക്ക് മാറ്റമൊന്നുമില്ല. എനിക്ക് കൃത്യമായ അറിയിപ്പ് കിട്ടിയിട്ടുണ്ട്. ഒരു സീസണിലേക്ക് കൂടി തുടരാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ഈ സീസണു ശേഷവും അദ്ദേഹം ക്ലബിൽ തുടർന്നേക്കും.”- ടെൻ ഹാഗ് പറഞ്ഞു.

യുണൈറ്റഡ് പ്രീസീസൺ ആരംഭിച്ചെങ്കിലും ഇതുവരെ ക്രിസ്റ്റ്യാനോ ടീമിനൊപ്പം ചേർന്നിട്ടില്ല. കുടുംബപരമായ കാര്യങ്ങളെ തുടർന്നാണ് താരം വിട്ടുനിൽക്കുന്നതെന്ന് യുണൈറ്റഡ് പറയുന്നു. എന്നാൽ, ടീം വിടാൻ ഒരുങ്ങിയിരിക്കുന്നതിനാലാണ് താരം ഇതുവരെ യുണൈറ്റഡിനൊപ്പം ചേരാത്തതെന്ന് റിപ്പോർട്ടുകളുണ്ട്. തനിക്ക് വരുന്ന ഓഫറുകൾ പരിഗണിക്കാൻ ക്രിസ്റ്റ്യാനോ യുണൈറ്റഡിനോട് ആവശ്യപ്പെട്ടു എന്ന് സൂ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more