1 GBP = 103.89

ക്രിമിനല്‍ കേസില്‍പ്പെട്ടവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം; അയോഗ്യരാക്കാനാകില്ലെന്ന് സുപ്രിം കോടതി

ക്രിമിനല്‍ കേസില്‍പ്പെട്ടവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം; അയോഗ്യരാക്കാനാകില്ലെന്ന് സുപ്രിം കോടതി

ദില്ലി: ക്രിമിനല്‍ കേസില്‍പ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കാനാകില്ലെന്ന് സുപ്രിം കോടതി. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് കോടതിക്ക് വിലക്കാനാകില്ല. കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി. അതേസമയം രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം തടയാന്‍ ഉചിമായ നടപടി കൈക്കൊള്ളണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതിനായി പ്രസ്തുത വിഷയത്തില്‍ പാര്‍ലമെന്റ് നിയമനിര്‍മ്മാണത്തിനുള്ള സാധ്യത പരിശോധിക്കണമെന്നും കോടതി പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥികളുടെ കേസ് വിവരങ്ങള്‍ പാര്‍ട്ടികള്‍ പരസ്യപ്പെടുത്തണമെന്നതുള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു. ഓരോ സ്ഥാനാര്‍ത്ഥിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അവരുടെ ക്രിമിനല്‍ പശ്ചാത്തലം പാര്‍ട്ടി വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തണം. ഇതിന് പുറമെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കഴിഞ്ഞാല്‍ പത്ര ദൃശ്യ മാധ്യമങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more