1 GBP = 103.95

കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ കേ​ര​ളം നാ​ലാ​മ​ത്​

കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ കേ​ര​ളം നാ​ലാ​മ​ത്​

ന്യൂ​​ഡ​​ൽ​​ഹി: 2016ൽ ​​റി​​പ്പോ​​ർ​​ട്ട്​ ചെ​​യ്യ​​പ്പെ​​ട്ട കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ൽ രാ​​ജ്യ​​ത്ത്​ നാ​​ലാം സ്ഥാ​​നം കേ​​ര​​ള​​ത്തി​​ന്. ദേ​​ശീ​​യ ക്രൈം ​​റെ​േ​​ക്കാ​​ർ​​ഡ്​​​സ്​ ബ്യൂ​​റോ​​യു​​ടെ 2016ലെ ​​റി​​പ്പോ​​ർ​​ട്ട്​ പ്ര​​കാ​​ര​​മാ​​ണി​​ത്. ​ഇ​​ന്ത്യ​​ൻ ശി​​ക്ഷ നി​​യ​​മ​​പ്ര​​കാ​​ര​​മു​​ള്ള കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളു​​ടെ നി​​ര​​ക്കി​​ൽ ദേ​​ശീ​​യ ശ​​രാ​​ശ​​രി​​യേ​​ക്കാ​​ൾ മു​​ൻ​​പ​​ന്തി​​യി​​ലാ​​ണ്​ കേ​​ര​​ളം (727.6). ദേ​​ശീ​​യ ശ​​രാ​​ശ​​രി 233.6 മാ​​ത്ര​​മാ​​ണ്. കേ​​ര​​ള​​ത്തി​​നു​ മു​​ന്നി​​ൽ രാ​​ജ്യ​​ത​​ല​​സ്ഥാ​​ന​​മാ​​യ ഡ​​ൽ​​ഹി​​മാ​​ത്രം.
​െഎ.​​പി.​​സി നി​​യ​​മ​​ത്തി​​ൽ​െ​​പ​​ടാ​​ത്ത അ​​ബ്​​​കാ​​രി, ചൂ​​താ​​ട്ടം, മ​​യ​​ക്കു​​മ​​രു​​ന്ന്​ കൈ​​വ​​ശം വെ​​ക്ക​​ൽ തു​​ട​​ങ്ങി​​യ കേ​​സു​​ക​​ൾ ഉ​​ൾ​​പെ​​ടു​​ന്ന സ്​​​പെ​​ഷ​​ൽ ആ​​ൻ​​ഡ്​​ ലോ​​ക്ക​​ൽ നി​​യ​​മ(​​എ​​സ്.​​എ​​ൽ.​​എ​​ൽ)​​പ്ര​​കാ​​ര​​മു​​ള്ള കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ൽ കേ​​ര​​ള​​മാ​​ണ്​ ഒ​​ന്നാ​​മ​​ത്. 24.1 ശ​​ത​​മാ​​നം കേ​​സു​​ക​​ളാ​​ണ്​ റി​​പ്പോ​​ർ​​ട്ട്​ ചെ​​യ്​​​ത​​ത്. ഗു​​ജ​​റാ​​ത്തും ത​​മി​​ഴ്​​​നാ​​ടു​​മാ​​ണ്​ പി​​ന്നി​​ൽ. സ്​​​ത്രീ​​ക​​ൾ​​ക്കെ​​തി​​രാ​​യ ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ലും ഹിം​​സാ​​ത്​​​മ​​ക​​മാ​​യ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ലും ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​ക​​ൽ, കു​​ട്ടി​​ക​​ൾ​​ക്കെ​​തി​​രാ​​യ കു​​റ്റ​​കൃ​​ത്യം, വ്യ​​ക്​​​തി​​വി​​രോ​​ധം, വ​​സ്​​​തു ത​​ർ​​ക്കം, അ​​വി​​ശു​​ദ്ധ ബ​​ന്ധം, പ്ര​​ണ​​യം എ​​ന്നി​​വ മൂ​​ല​​മു​​ള്ള കൊ​​ല​​പാ​​ത​​ക​​ങ്ങ​​ളി​​ലും കേ​​ര​​ളം 13ാം സ്ഥാ​​ന​​ത്താ​​ണ്.’

എ​​ന്നാ​​ൽ, സ്​​​ത്രീ​​ധ​​നം മൂ​​ല​​മു​​ള്ള കൊ​​ല​​പാ​​ത​​കം ഇ​​തേ വ​​ർ​​ഷം കേ​​ര​​ള​​ത്തി​​ൽ റി​​പ്പോ​​ർ​​ട്ട്​ ചെ​​യ്​​​തി​​ട്ടി​​ല്ല. പ​​ട്ടി​​ക​​ജാ​​തി​​ക്കാ​​ർ​​ക്കെ​​തി​​രാ​​യ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ 2015ൽ 696 ​​ആ​​യി​​രു​​ന്നു​​വെ​​ങ്കി​​ൽ 2016 ൽ 810 ​​ആ​​യി ഉ​​യ​​ർ​​ന്നു. ആ​​ദി​​വാ​​സി​​ക​​ൾ​​ക്കെ​​തി​​രെ 2015ൽ 165 ​​കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളാ​​ണ്​​ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്​​​ത​​തെ​​ങ്കി​​ൽ 2016ൽ 182 ​​ആ​​യി ഉ​​യ​​ർ​​ന്നു. അ​​തേ​​സ​​മ​​യം, 2016ൽ ​​രാ​​ജ്യ​​ത്ത്​ ആ​​കെ റി​​പ്പോ​​ർ​​ട്ട്​ ചെ​​യ്​​​ത കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളു​​ടെ 9.5 ശ​​ത​​മാ​​ന​​വും ന​​ട​​ന്ന​​ത്​ ഉ​​ത്ത​​ർ​​​പ്ര​​ദേ​​ശി​​ലാ​​യി​​രു​​ന്നു. ബ​​ലാ​​ത്സം​​ഗ കേ​​സു​​ക​​ളി​​ൽ ദേ​​ശീ​​യ ത​​ല​​ത്തി​​ൽ 12.4 ശ​​ത​​മാ​​ന​​മാ​​ണ്​ വ​​ർ​​ധ​​ന​​വ്. മ​​ധ്യ​​പ്ര​​ദേ​​ശും ഉ​​ത്ത​​ർ​​പ്ര​​ദേ​​ശു​​മാ​​ണ്​ മു​​ന്നി​​ൽ. പ​​ട്ടി​​ക​​ജാ​​തി/​​വ​​ർ​​ഗ​​ങ്ങ​​ൾ​​ക്കെ​​തി​​രാ​​യ അ​​ക്ര​​മ​​ത്തി​​ൽ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്, ബി​​ഹാ​​ർ, രാ​​ജ​​സ്ഥാ​​ൻ എ​​ന്നി​​വ മു​​മ്പി​​ലാ​​ണ്. സൈ​​ബ​​ർ കു​​റ്റ​​കൃ​​ത്യ​​വും വ​​ർ​​ധി​​ച്ചു. ശി​​ക്ഷ നി​​യ​​മ പ്ര​​കാ​​ര​​മു​​ള്ള കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളു​​ടെ നി​​ര​​ക്കി​​ൽ 19 മെ​​ട്രോ ന​​ഗ​​ര​​ങ്ങ​​ളി​​ൽ ഡ​​ൽ​​ഹി​​യാ​​ണ്​ മു​​ന്നി​​ൽ. ബം​​ഗ​​ളൂ​​രു​​വും മും​​ബൈ​​യും പി​​ന്നി​​ലു​​ണ്ട്. ​െഎ.​​പി.​​സി വ​​കു​​പ്പു​​ക​​ളി​​ൽ ഉ​​ൾ​​പെ​​ടാ​​ത്ത എ​​സ്.​​എ​​സ്.​​എ​​ൽ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ൽ ചെ​​ന്നൈ​​ക്ക്​ തൊ​​ട്ടു​​പി​​ന്നി​​ൽ കൊ​​ച്ചി​​യു​​ണ്ട്.

രാ​​ജ്യ​​​ദ്രോ​​ഹ കു​​റ്റ​​ങ്ങ​​ളി​​ൽ 35 കേ​​സാ​​ണ്​ 2016ൽ ​​എ​​ടു​​ത്ത​​ത്. ഇ​​തി​​ൽ 12 എ​​ണ്ണം ഹ​​രി​​യാ​​ന​​യി​​ലും ആ​​റെ​​ണ്ണം യു.​​പി​​യി​​ലും. 60 ക​​സ്​​​റ്റ​​ഡി മ​​ര​​ണ​​ങ്ങ​​ളാ​​ണ്​ ഇൗ ​​കാ​​ല​​ത്ത്​ ഉ​​ണ്ടാ​​യ​​ത്, 12 ഉം ​​മ​​ഹാ​​രാ​​ഷ്​​​ട്ര​​യി​​ൽ. ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ക​​ള്ള​​നോ​​ട്ട്​ പി​​ടി​​ച്ചെ​​ടു​​ത്ത​​ത്​ ഡ​​ൽ​​ഹി​​യി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more