1 GBP = 103.92

ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം വിരാട് കോഹ്‌ലിക്ക്

ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം വിരാട് കോഹ്‌ലിക്ക്

ദുബായ്: ഐ.സി.സി ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക്​. അന്താരാഷ്ട്ര ക്രിക്കറ്റിലെ കഴിഞ്ഞ വർഷം മികച്ച പ്രകടനമാണ് കോഹ്‌ലിയെ ലോക ക്രിക്കറ്റർ പദവിക്ക് അർഹനാക്കിയത്. ഏകദിനത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരവും കോഹ്‌ലിക്ക് തന്നെ ലഭിച്ചു. ടെസ്റ്റിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ്. ഇത് രണ്ടാം തവണയാണ് സ്മിത്ത് മികച്ച ടെസ്റ്റ് താരമായി തെരഞ്ഞെടുക്കപ്പെടുന്നത്

മികച്ച ഏകദിന താരത്തിനുള്ള ബഹുമതി ഇത് രണ്ടാം തവണയാണ് കോഹ്ലി സ്വന്തമാക്കുന്നത്. നേരത്തെ 2012ലും കൊഹ്‌ലിക്കായിരുന്നു ഈ അവാർഡ്. 2016 സെപ്തംബര് മുതൽ 2017 ഡിസംബർ വരെയുള്ള കാലയളവിലെ മിന്നുന്ന പ്രകടനമാണ് കൊഹ്‌ലിയെ അവാർഡിനർഹനാക്കിയത്. 77.80 ശരാശരിയിൽ 8 സെഞ്ചുറികൾ ഉൾപ്പെടെ 2203 റൺസാണ്​ ടെസ്​റ്റിൽ ഇക്കാലയളവിൽ കൊഹ്​ലി സ്വന്തമാക്കിയത്.

ഏകദിനത്തിൽ ഏഴു സെഞ്ചുറികൾ ഉൾപ്പെടെ 82.63 ശരാശരിയിൽ 1818 റൺസാണ് ഇൗ കാലയളവിൽ കോഹ്ലി അടിച്ചെടുത്തത്. 153 സ്ട്രൈക്ക് റേറ്റിൽ 299 ട്വൻറി 20റൺസും പോയ വർഷം കോഹ്ലി നേടി. മികച്ച ക്രിക്കറ്റ് താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് കോഹ്ലി. നേരത്തേ സചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, രവിചന്ദ്ര അശ്വിൻ എന്നിവരാണ് ഈ പുരസ്ക്കരം നേടിയിട്ടുള്ളത്.

ഐ.സി.സിയുടെ ഏകദിന ടെസ്റ്റ് ടീമി​​​െൻറ ക്യാപ്റ്റനായും കൊഹ്‌ലിയെ തെരഞ്ഞെടുത്തു. ഐ.സി.സിയുടെ ഏകദിന ടീമിൽ രോഹിത് ശർമ്മ, ജസ് പ്രീത് ബു(മ എന്നിവർ ഇടം പിടിച്ചു. രവിചന്ദ്ര അശ്വിൻ, ചേതേശ്വർ പൂജാര എന്നിവരാണ് ടെസ്റ്റ് ടീമിലുൾപ്പെട്ട ഇന്ത്യൻ താരങ്ങൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more