1 GBP =
breaking news

സമ്മാന പെരുമഴയുമായി റിഥം മലയാളീ അസോസിയേഷന്‍ ഓഫ് ഹോര്‍ഷത്തിന്റെ ആഭിമുഖ്യത്തില്‍ 20-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് .

സമ്മാന പെരുമഴയുമായി റിഥം മലയാളീ അസോസിയേഷന്‍ ഓഫ് ഹോര്‍ഷത്തിന്റെ ആഭിമുഖ്യത്തില്‍ 20-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് .

ഹോര്‍ഷം: റിഥം മലയാളി അസോസിയേഷന്‍ ഓഫ് ഹോര്‍ഷത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് ഓള്‍ യു കെ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നു.മെയ് മാസം 1 ന് രാവിലെ 9 മണിമുതല്‍ ‘എ’ ക്ലാസ് ക്രിക്കറ്റ് മത്സരങ്ങള്‍ മാത്രം നടത്താറുള്ള ഹോര്‍ഷം ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടില്‍ ഈ ടൂര്‍ണമെന്റ് നടത്തുവാനുള്ള ഒരുക്കത്തിലാണ് അസോസിയേഷന്‍ ഭാരവാഹികള്‍.വിജയികളാകുന്ന ടീമുകള്‍ക്ക് വളരെ ആകര്‍ഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കും.ഒന്നാം സമ്മാനം 501 പൗണ്ടും എവറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം 251പൗണ്ടും എവറോളിംഗ് ട്രോഫിയും ലഭിക്കും.കൂടാതെ ടൂര്‍ണമെന്റിലെ ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബെസ്റ്റ് ബൗളര്‍ തുടങ്ങിയവര്‍ക്കും പ്രത്യേക സമ്മാനവും ഉണ്ടായിരിക്കും.യു കെയില്‍ ഉള്ള ഏതെങ്കിലും മലയാളി ടീമുകള്‍ക്ക് ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കണമെന്ന് താല്പര്യം ഉണ്ടെങ്കില്‍ താഴെ കാണുന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്

അനില്‍ വറുഗീസ് : 07462157487

ഫെബിന്‍ സെബാസ്റ്റ്യന്‍ :07908 277872

ജോസ്സിന്‍ : 07480138467

Post Your Comments Here ( Click here for malayalam )

Press Esc to close
show more