1 GBP = 103.12

കടത്തില്‍ മുങ്ങിത്താഴുന്നവരെ ലക്ഷ്യമിട്ട് ക്രഡിറ്റ് കാര്‍ഡ് കമ്പനികള്‍, നിയന്ത്രണമില്ലാത്ത കടംകൊടുക്കലുകള്‍ അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കടത്തില്‍ മുങ്ങിത്താഴുന്നവരെ ലക്ഷ്യമിട്ട് ക്രഡിറ്റ് കാര്‍ഡ് കമ്പനികള്‍, നിയന്ത്രണമില്ലാത്ത കടംകൊടുക്കലുകള്‍ അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കടത്തില്‍ മുങ്ങിത്താഴുന്നവരെ ലക്ഷ്യമിട്ട് ക്രഡിറ്റ് കാര്‍ഡ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതായി ആക്ഷേപം ശക്തമാകുന്നു. ഇത്തരം നടപടികള്‍ ആശ്വാസ്യകരമല്ലെന്നും എത്രയും വേഗം ഫിനാന്‍ഷ്യല്‍ വാച്ച്‌ഡോഗ് ഇടപെടണമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കടം കൊണ്ട് പ്രതിസന്ധിയിലായ ആളുകളില്‍ അഞ്ചിലൊരാള്‍ക്ക് വീതം അവരുടെ ക്രഡിറ്റ് കാര്‍ഡ് ലിമിറ്റ് ആവശ്യപ്പെടാതെ തന്നെ വര്‍ദ്ധിപ്പിച്ച് നല്‍കുന്നതായി സിറ്റിസണ്‍സ് അഡൈ്വസ് നടത്തിയ പഠനത്തില്‍ കണ്ടെത്തി.

2008 ലെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ശേഷം ഇത്തരത്തില്‍ യാതൊരു സുരക്ഷിതത്വവുമില്ലാത്ത കടം കൊടുക്കലുകള്‍ വര്‍ദ്ധിച്ച് വരുകയാണെന്നും ഇതിന്റെ പ്രതിസന്ധിയെ കുറിച്ച് കാര്യമായ പഠനങ്ങള്‍ നടക്കുന്നില്ലെന്നും സിറ്റിസണ്‍സ് അഡൈ്വസ് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക സ്ഥിതി താഴേക്ക് പോയതോടെ പലരും ഇത്തരത്തിലുള്ള ലോണുകള്‍ തിരിച്ചടയ്ക്കാന്‍ പ്രയാസപ്പെടുകയാണ് എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണ്ടെത്തിയിരുന്നു.

ചില വായ്പാ ദാതാക്കള്‍ ആളുകളുടെ സാമ്പത്തിക സ്ഥിതി മോശമാക്കികൊണ്ടിരിക്കുന്ന ഉത്തരവാദിത്വ രഹിതമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് സിറ്റിസണ്‍സ് അഡൈ്വസ് ചീഫ് എക്‌സിക്യൂട്ടീവ് ഗില്ലിയന്‍ ഗൈ ചൂണ്ടിക്കാട്ടുന്നു. വീട്ടാനാകാത്ത വന്‍ കടം കിടക്കുമ്പോള്‍ ഇവര്‍ക്ക് കൂടുതല്‍ തുക കടമായി വാഗ്ദാനം ചെയ്യുന്നത് ദുരുദ്ദേശത്തോടെയാണ് എന്നും അദ്ദേഹം ചൂണ്ടികക്ാട്ടി. ഇത്തരത്തില്‍ കടംകൊണ്ട് പ്രതിസന്ധിയിലായവര്‍ക്ക് അത് പരിഹരിക്കാനാവശ്യമായ ചിട്ടയായ സാമ്പത്തിക അച്ചടക്കവും ഉപദേശവുമാണ് നല്‍കേണ്ടതെന്നും അല്ലാതെ കൂടുതല്‍ കടം നല്‍കി അവരെ ദുരിതത്തിലാക്കുകയല്ല വേണ്ടതെന്നും ഗൈ വ്യക്തമാക്കി.

ദീര്‍ഘകാലമായി ഔട്ട്സ്റ്റാന്‍ഡിംഗ് ബാലന്‍സ് ഉള്ളവരുടെ സ്‌പെന്‍ഡിംഗ് ലിമിറ്റാണ് ഇത്തരത്തില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 18 ശതമാനത്തോളം ക്രഡിറ്റ്കാര്‍ഡ് ഉപഭോക്താക്കളുടെ ക്രഡിറ്റ് ലിമിറ്റ് അവര്‍ ആവശ്യപ്പെടാതെ തന്നെ വര്‍ദ്ധിപ്പിച്ചിട്ടുള്ളതായി സിറ്റിസണ്‍സ് അഡൈ്വസ് കണ്ടെത്തി. ക്രഡിറ്റ് കാര്‍ഡ് കടമുള്ളവരാണ് പേഴ്‌സണല്‍ ലോണുള്ളവരേക്കാള്‍ കൂടുതല്‍ ഇത്തരത്തില്‍ ദീര്‍ഘകാലം കടത്തില്‍പ്പെടാന്‍ സാധ്യതയുള്ളതെന്നും പഠനത്തില്‍ കണ്ടെത്തി. ഇത്തരക്കാര്‍ക്ക് കടം കുറച്ച് കൊണ്ടുവരാന്‍ ബുദ്ധിമുട്ടായിരിിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more