1 GBP = 103.92

മന്ത്രി എം എം മണിക്കെതിരെ പാര്‍ട്ടി നടപടി എടുത്തേക്കും

മന്ത്രി എം എം മണിക്കെതിരെ പാര്‍ട്ടി നടപടി എടുത്തേക്കും

തിരുവനന്തപുരം: ഇടുക്കി കയ്യേറ്റത്തില്‍ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിക്ക് എതിരെ പാര്‍ട്ടി തലത്തില്‍ നടപടി എടുത്തേക്കും.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്!തു. എം.എം മണിക്ക് എതിരെയുള്ള അച്ചടക്ക നടപടി സിപിഎം സംസ്ഥാന സമിതി തീരുമാനിക്കും. മണിക്കെതിരെ രൂക്ഷവിമര്ശനമാണ് പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. പ്രസ്താവനകളില്‍ മണി ജാഗ്രത പുലര്‍ത്തിയില്ല. പാര്‍ട്ടിയേയും മുന്നണിയെയും പ്രതിരോധത്തിലാക്കിയെന്നും കുറ്റപ്പെടുത്തുന്നു.

വിവാദങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്‌തെന്നും തീരുമാനങ്ങള്‍ പാര്‍ട്ടി സെക്രട്ടറി അറിയിക്കുമെന്നും മണിയും പ്രതികരിച്ചു. പ്രസംഗത്തിലെ വാക്കുകള്‍ തെറ്റിദ്ധരിച്ചതില്‍ ഖേദമുണ്ടെന്നും പ്രസംഗം വിവാദമാക്കിയതില്‍ ഉദ്യോഗസ്ഥരെ സംശയമുണ്ടെന്നും മണി പ്രതികരിച്ചു. ഡി ജി പി സെന്‍കുമാര്‍ വിഷയം ഉള്‍പ്പെടെ സര്‍ക്കാരിനെ ബാധിച്ചിരിക്കുന്ന മറ്റ് വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more