1 GBP = 103.90

സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാൻ നീക്കം; അനുനയ നീക്കവുമായി കേന്ദ്ര നേതൃത്വം

സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാൻ നീക്കം; അനുനയ നീക്കവുമായി കേന്ദ്ര നേതൃത്വം

സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാൻ നീക്കം. അനുനയ നീക്കവുമായി കേന്ദ്ര നേതൃത്വം. കേന്ദ്ര നേതൃത്വം സമവായ നീക്കം നടത്തി. എന്നിരുന്നാലും ജില്ലകളിൽ മത്സരത്തിന് സാധ്യതയേറെയാണ്. കൊല്ലത്തും തൃശൂരും അടക്കമുള്ള പ്രതിനിധികൾ മത്സരത്തിന് തയാറെടുക്കുന്നുവെന്നാണ് സൂചന

സംസ്ഥാന സെക്രട്ടറിയെയും കൗൺസിലിനെയും കൺട്രോൾ കമീഷൻ അംഗങ്ങളെയും പാർട്ടി കോൺഗ്രസ്‌ പ്രതിനിധികളെയും ഇന്ന് തെരഞ്ഞെടുക്കാനിരിക്കെയാണ് പുതിയ നീക്കം. സിപിഐ 24ാം പാർട്ടി കോൺ​ഗ്രസിന് മുന്നോടിയായി നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും.

പ്രായപരിധി നിശ്ചയിച്ചത് നേതാക്കന്മാർക്കിടയിൽ പരസ്യ വാക്പോരിനിടയാക്കിയിരുന്നു. മുതിർന്ന നേതാക്കളായ കെ.ഇ.ഇസ്മയിലും സി.ദിവാകരനും കാനം രാജേന്ദ്രനെതിരെ രംഗത്തെത്തിയതോടെ ശക്തമായ മത്സരമുണ്ടാകുമെന്നായിരുന്നു സൂചന. 75 വയസെന്ന പ്രായപരിധി മാനദണ്ഡമായാൽ സി.ദിവാകരനും കെ.ഇ.ഇസ്മയിലും കമ്മിറ്റികളിൽ നിന്ന് പുറത്ത് പോകുമെന്നും വിലയിരുത്തലുണ്ടായിരുന്നു. അതിനിടെയാണ് ദേശീയ നേതൃത്വത്തിന്റെ അനുനയ നീക്കം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more