1 GBP = 103.61
breaking news

സിപിഐ സ്ഥാനാര്‍ത്ഥികളുടെ രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ചു

സിപിഐ സ്ഥാനാര്‍ത്ഥികളുടെ രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാര്‍ത്ഥികളുടെ രണ്ടാംഘട്ട പട്ടിക പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രഖ്യാപിച്ചു. ചടയമംഗലത്ത് ജെ ചിഞ്ചുറാണിയും ഹരിപ്പാട് അഡ്വ. ആര്‍ സജിലാലും പറവൂര്‍ എംടി നിക്‌സണും നാട്ടികയില്‍ സിപി മുകുന്ദനും മത്സരിക്കും. സിപിഐ മത്സരിക്കുന്ന 25 മണ്ഡലങ്ങളില്‍ 21 സ്ഥാനാര്‍ത്ഥികളെ മാര്‍ച്ച് 9ന് പ്രഖ്യാപിച്ചിരുന്നു.

സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ: നെടുമങ്ങാട്: ജി ആര്‍ അനില്‍, ചിറയിന്‍കീഴ്: വി ശശി, ചാത്തന്നൂര്‍: ജി എസ് ജയലാല്‍, പുനലൂര്‍: പിഎസ് സുപാല്‍, കരുനാഗപ്പള്ളി: ആര്‍ രാമചന്ദ്രന്‍, ചേര്‍ത്തല: പി പ്രസാദ്, വൈക്കം: സികെ ആശ, മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം, പീരുമേട്: വാഴൂര്‍ സോമന്‍, തൃശൂര്‍: പി ബാലചന്ദ്രന്‍, ഒല്ലൂര്‍: കെ രാജന്‍, കൈപ്പമംഗലം: ഇ.ടി. ടൈസണ്‍, കൊടുങ്ങല്ലൂര്‍: വി ആര്‍ സുനില്‍കുമാര്‍, പട്ടാമ്പി: മുഹമ്മദ് മുഹ്സിന്‍, മണ്ണാര്‍ക്കാട്: സുരേഷ് രാജ്, മഞ്ചേരി: അബ്ദുള്‍ നാസര്‍, തിരൂരങ്ങാടി: അജിത്ത് കോളോടി, ഏറനാട്: കെ ടി അബ്ദുല്‍ റഹ്മാന്‍, നാദാപുരം: ഇ കെ വിജയന്‍, കാഞ്ഞങ്ങാട്: ഇ ചന്ദ്രശേഖരന്‍, അടൂര്‍: ചിറ്റയം ഗോപകുമാര്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more