1 GBP = 104.27
breaking news

കൊവിഡ് വാക്‌സിന്‍ നിര്‍മാണം; താത്പര്യ പത്രത്തിന്റെ കരട് ഇന്ന് സമര്‍പ്പിക്കും

കൊവിഡ് വാക്‌സിന്‍ നിര്‍മാണം; താത്പര്യ പത്രത്തിന്റെ കരട് ഇന്ന് സമര്‍പ്പിക്കും

കൊവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ തുടര്‍നടപടികളിലേക്ക് സര്‍ക്കാര്‍. താത്പര്യ പത്രത്തിന്റെ കരട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. ചര്‍ച്ചകള്‍ക്കായി നിയോഗിച്ച സംഘമാണ് താത്പര്യ പത്രത്തിന്റെ കരട് തയാറാക്കിയിരിക്കുന്നത്. പ്രൊജക്ട് ഡയറക്ടര്‍ എസ് ചിത്രയാണ്.

സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത് 10 കമ്പനികളാണ്. 20 കമ്പനികളാണ് രാജ്യത്ത് വാക്‌സിന്‍ നിര്‍മിക്കുന്നത്. വാക്‌സിനില്‍ നിന്ന് വലിയ ലാഭം കിട്ടില്ല. അതിനാല്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് നിര്‍മാണം ആരംഭിക്കുകയെന്നും വിവരം.

കമ്പനികളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് താത്പര്യ പത്രം സമര്‍പ്പിക്കുക. താത്പര്യ പത്രത്തിന് പിന്നാലെ ഉടന്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും സൂചന. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. സുധീര്‍, കൊവിഡ് വിദഗ്ധ സമിതി ചെയര്‍മാന്‍ ബി ഇക്ബാല്‍, ഡോ. റെഡ്ഡീസ് ലബോറട്ടറിയിലെ ഡോ. വിജയകുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more