1 GBP = 103.12

സംസ്ഥാനത്ത് 3162 പേർക്ക് കൂടി കൊവിഡ്; 12 പേർ കൊവിഡ് ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് 3162 പേർക്ക് കൂടി കൊവിഡ്; 12 പേർ കൊവിഡ് ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് 3162 പേർക്ക് കൂടി കൊവിഡ്. 12 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസത്തെ പോലെ എറണാകുളം ജില്ലയിൽ തന്നെയാണ് ഏറ്റവുമധികം രോഗികൾ. ജില്ലയിൽ 949 പേർക്കാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. ദേശീയ തലത്തിൽ കൊവിഡ് വ്യാപനം നേരിടുന്ന സംസ്ഥാനങ്ങളിൽ കേരളം മുൻപന്തിയിലാണ്. കേരളവും മഹാരാഷ്ട്രയും ഉൾപ്പെടുന്ന സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകൾ കൂടുതൽ

അതേസമയം, സംസ്ഥാനത്ത് കൊവിഡിൻറെ പുതിയ വകഭേദങ്ങളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നേരത്തെയുള്ള ഒമിക്രോണടക്കമുള്ള വകഭേദങ്ങൾ മാത്രമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇടക്കാലത്തിന് ശേഷം കൊവിഡ് കേസുകൾ കൂടുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്നത് ആശ്വാസമാണ്. ദിനംപ്രതി കൊവിഡ് അവലോകനം നടത്തുന്നുണ്ടെന്നും ജാഗ്രതയിൽ കുറവ് വരുത്തിയിട്ടില്ലെന്നും അവർ വിശദീകരിച്ചു. കൊവിഡ് ആശുപത്രികളിൽ കിടക്കകൾ മാറ്റി വയ്ക്കാൻ നിർദ്ദേശം നൽകിയെന്ന് വിവരിച്ച മന്ത്രി എല്ലാവരും മൂന്നാം ഡോസ് വാക്സീൻ എടുക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more