1 GBP = 103.12

കേരളത്തിൽ കൊവിഡ് കുതിച്ചുയരുന്നു; മൂന്നാം തരംഗത്തിന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന വർധന

കേരളത്തിൽ കൊവിഡ് കുതിച്ചുയരുന്നു; മൂന്നാം തരംഗത്തിന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന വർധന

കേരളത്തിൽ വീണ്ടും കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. മൂന്നാം തരംഗത്തിന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 4,459 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള ജില്ല എറണാകുളമാണ് (1,161). 24 മണിക്കൂറിനിടെ കൊവിഡ് മൂലം സംസ്ഥാനത്ത് മരിച്ചത് 15 പേരാണ്.

തിരുവനന്തപുരം – 1,081, കൊല്ലം – 382, പാലക്കാട് – 260, ഇടുക്കി – 76, കോട്ടയം – 445, ആലപ്പുഴ – 242, തൃശൂര്‍ – 221, പാലക്കാട് – 151, മലപ്പുറം – 85, കോഴിക്കോട് – 223 വയനാട് – 26, കണ്ണൂര്‍ – 86, കാസര്‍കോട് – 18 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിലെ കൊവിഡ് കണക്ക്. കോഴിക്കോട് അഞ്ച് പേരും എണറാകുളത്ത് മൂന്ന് പേരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരത്തും ഇടുക്കിയിലും കോട്ടയത്തും രണ്ട് മരണങ്ങൾ വീതം സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിൽ ഒരു കൊവിഡ് മരണമാണുള്ളത്.

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറങ്ങി. മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ പിഴ ഈടാക്കും. നിയന്ത്രണം കർശനമാക്കി പൊലീസ് ഉത്തരവിറക്കി. പരിശോധനയും, നടപടിയും കർശനമാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദ്ദേശം നൽകി. പൊതുയിടങ്ങൾ, ആൾക്കൂട്ടം, ജോലി സ്ഥലം, യാത്ര ചെയ്യുക തുടങ്ങിയ സമയങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more