1 GBP = 103.87

രാജ്യത്ത് 15,528 പേർക്ക് കൊവിഡ്: 24 മണിക്കൂറിനിടെ 25 മരണം

രാജ്യത്ത് 15,528 പേർക്ക് കൊവിഡ്: 24 മണിക്കൂറിനിടെ 25 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 15,528 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,37,83,062 ആയി ഉയർന്നു. ഇന്നലത്തേക്കാൾ 1,407 കേസുകളുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം 25 പേർ കൂടി രോഗം ബാധിച്ചു മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 5,25,785 ആയി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കേസുകൾ 20,000 ത്തിൽ താഴെയായി തുടരുന്നത്. രോഗമുക്തി നിരക്ക് 98.47 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,113 രോഗികളെ ഡിസ്ചാർജ് ചെയ്തു. നിലവിൽ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,43,654 ആണ്. ഞായറാഴ്ച ഇന്ത്യ രണ്ട് ബില്യൺ വാക്സിൻ ഡോസ് നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more