1 GBP = 103.16

രാജ്യത്ത് 42,982 കൊവിഡ് കേസുകള്‍; 533 മരണം

രാജ്യത്ത് 42,982 കൊവിഡ് കേസുകള്‍; 533 മരണം

രാജ്യത്ത് കൊവിഡ് കേസുകള്‍ നാല്‍പതിനായിരത്തിന് മുകളില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 42,982 ആയി. ഇതോടെ ആകെ കൊവിഡ് രോഗബാധയുണ്ടായവരുടെ എണ്ണം 31,812,114 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മരണനിരക്കില്‍ ഒരിടവേളയ്ക്ക് ശേഷമാണ് നേരിയ കുറവ് രേഖപ്പെടുത്തിയത്. 533 പേര്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടതോടെ ആകെ കൊവിഡ് മരണം 4,26,290ആയി. 4,11,076 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 97.37 ശതമാനമാണ് രോഗമുക്തരാകുന്നവരുടെ നിരക്ക്. 16,64,030 സാമ്പിളുകള്‍ 24 മണിക്കൂറിനിടെ പരിശോധിച്ചു. 41,726 പേര്‍ ഇന്നലെ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 30,974,748 48.93 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, തമിഴ്‌നാട്, മിസോറാം, കര്‍ണാടക, പുതുച്ചേരി, കേരളം എന്നിവിടങ്ങളില്‍ രോഗബാധ കൂടുതലാണ്.കേരളത്തില്‍ ഇന്നലെ 22,414 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനെയാണ് ജില്ലകളിലെ കണക്ക്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more