1 GBP = 103.21

വ്യാപനശേഷി കൂടുതലെങ്കിലും രോഗ തീവ്രത കുറവായിരിക്കും: ഡോ.ബി.ഇക്ബാൽ

വ്യാപനശേഷി കൂടുതലെങ്കിലും രോഗ തീവ്രത കുറവായിരിക്കും: ഡോ.ബി.ഇക്ബാൽ

ലോകവ്യാപക ആശങ്ക പരത്തിയെത്തിയ ഒമിക്രോൺ ഉപവകഭേദത്തെ വ്യാപനശേഷി കൂടുതലെങ്കിലും രോഗ തീവ്രത കുറവായിരിക്കുമെന്ന് ആരോഗ്യ വിദഗ്ധൻ ഡോ.ബി.ഇക്ബാൽ. ഇത് പ്രതിരോധിക്കാൻ മൂന്ന് കാര്യങ്ങൾ സമൂഹമാധ്യമത്തിൽ ഡോ.ബി.ഇക്ബാൽ പങ്കുവച്ചു.ഒമിക്രോൺ വകഭേദത്തിന്റെ ഉപവകഭേദമായ ബി എ എഫ് 7 (ബി.എ.5.2.17) ഇന്ത്യയിലും എത്തിക്കഴിഞ്ഞു എന്ന വാർത്ത സ്വാഭാവികമായും ആശങ്ക ഉയർത്തിയിട്ടുണ്ട്. ഗുജറാത്തിലും ഒഡീഷയിലുമാണ് ബി എ എഫ് 7 കണ്ടെത്തിയത്. ബി എ എഫ് 7 ഉപവകഭേദത്തിന്റെ വ്യാപനശേഷി കൂടുതലായിരിക്കും. എന്നാൽ അതുണ്ടാക്കാനിടയുള്ള കൊവിഡ് രോഗത്തിന്റെ തീവ്രത കുറവായിരിക്കുമെന്നും ഡോ.ബി.ഇക്ബാൽ ചൂണ്ടിക്കാട്ടുന്നു.

എങ്കിലും വ്യാപനനിരക്ക് ഉയർന്ന് നിൽക്കുന്നതിനാൽ രോഗം കൂടുതൽ പേരെ ബാധിക്കാൻ സാധ്യതയുള്ളത് കൊണ്ട് മരണമടയുന്നവരുടെ എണ്ണത്തിലും വർധനയുണ്ടുകാമെന്നും ഇക്ബാൽ ചൂണ്ടികാട്ടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more