1 GBP = 103.91

കോവിഡ്​ മഹാമാരി​െക്കതിരായ പോരാട്ടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി റഷ്യ

കോവിഡ്​ മഹാമാരി​െക്കതിരായ പോരാട്ടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി റഷ്യ

മോസ്​കോ: കോവിഡ്​ മഹാമാരി​െക്കതിരായ പോരാട്ടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി റഷ്യ. ലോകത്ത്​ ആദ്യമായി ​കോവിഡ്​ വാക്​സിൻ ജനങ്ങൾക്കായി ഉടൻ പുറത്തിറക്കുമെന്ന്​ റഷ്യൻ അധികൃതർ വ്യക്തമാക്കി. ആഗസ്​റ്റ്​ പത്തിനോ അതിനുമു​േമ്പാ വാക്​സിൻ ലഭ്യമാക്കുമെന്ന്​ റഷ്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ ‘സി.എൻ.എൻ’ റിപ്പോർട്ട്​ ചെയ്​തു. ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിൽ വാക്​സിൻ കണ്ടുപിടിക്കുന്നതിന്​ 20ലധികം ഗവേഷണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ്​ വാക്​സിൻ തയാറായതായി റഷ്യ ​പ്രഖ്യാപിച്ചത്​. 

മോസ്​കോ കേന്ദ്രമായ ഗാമലേയ ഇൻസ്​റ്റിറ്റ്യൂട്ടാണ്​ കണ്ടെത്തിയത്​. റഷ്യയുടെ വാക്​സിൻ ഗ​േവഷണം, പരീക്ഷണം, സുരക്ഷ, കാര്യക്ഷമത എന്നിവ സംബന്ധിച്ചെല്ലാം മറ്റു രാജ്യങ്ങളിലെ ആരോഗ്യവിദഗ്​ധരും ഗവേഷകരും സംശയം ഉന്നയിക്കുന്നതിനിടെയാണ്​ ജനങ്ങളിലേ​െക്കത്തിക്കാനൊരുങ്ങുന്നത്​. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാകും വാക്​സിൻ ലഭ്യമാക്കുകയെന്നും റഷ്യൻ അധികൃതർ വ്യക്തമാക്കി. 
വാക്​സി​​െൻറ ക​ണ്ടെത്തൽ മറ്റൊരു സ്​പുട്​നിക്​​ നിമിഷം എന്നാണ്​ റഷ്യയുടെ സോവറിൻ വെൽത്ത്​ ഫണ്ട്​ മേധാവി കിറിൽ ദിമിത്രേവ്​ വിശേഷിപ്പിച്ചത്​. ലോകത്തിലെ ആദ്യ ഉപഗ്രഹം 1957ൽ സോവിയറ്റ്​ യൂനിയൻ വിജയകരമായി വിക്ഷേപിച്ചത്​ ഒാർമിപ്പിച്ചാണ്​ ദിമിത്രേവ്​ ഇക്കാര്യം വ്യക്തമാക്കിയത്​.

 ‘‘സ്​പുട്​നിക്കി​​െൻറ ബീപ്​ ശബ്​ദം കേട്ട്​ അമേരിക്കക്കാർ ആശ്ചര്യപ്പെട്ടു. ഇൗ വാക്​സി​​െൻറ കാര്യത്തിലും അതുതന്നെയാണ്​ സംഭവിച്ചത്​. റഷ്യ ആദ്യം കണ്ടുപിടിച്ചിരിക്കുന്നു’’ -ദിമി​ത്രേവ്​ പറഞ്ഞു. കോവിഡ്​ മഹാമാരിയെ നേരിടാനാണ്​ അതിവേഗത്തിൽ ഗവേഷണം നടത്തുന്നത്​. ആദ്യമെത്തുക എന്നതിനേക്കാൾ ജനങ്ങളെ സംരക്ഷിക്കുകയാണ്​ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 
മനുഷ്യരിൽ വാക്​സിൻ പരീക്ഷണം നടത്തുന്നതിൽ റഷ്യൻ സൈനികരും പങ്കാളികളായതായി പ്രതിരോധ മന്ത്രാലയം​ അറിയിച്ചു. വാക്​സിൻ താൻ സ്വയം കുത്തിവെച്ചതായി ഗ​വേഷണപദ്ധതിയു​െട ഡയറക്​ടർ അലക്​സാണ്ടർ ഗിൻസ്​ബർഗ്​ പറഞ്ഞു. ആഗസ്​റ്റ്​ ആദ്യ​േത്താടെ വാക്​സി​​െൻറ ശാസ്​ത്രീയ വിവരങ്ങൾ പരിശോധനക്കായി ലഭ്യമാക്കുമെന്നും റഷ്യൻ അധികൃതർ വ്യക്തമാക്കി.

അതേസമയം, വാക്​സിൻ ഗവേഷണത്തി​​െൻറയോ പരീക്ഷണത്തി​​െൻറയോ ശാസ്ത്രീയ വിവരങ്ങളൊന്നും റഷ്യ പുറത്തുവിട്ടിട്ടില്ല. ഇൗ വാക്​സിൻ മനുഷ്യരിൽ നടത്തിയ പരീക്ഷണം പൂർണമായിട്ടില്ലെന്നും ആക്ഷേപമുണ്ട്​.  നിലവിലെ വിവരപ്രകാരം റഷ്യൻ വാക്​സിൻ രണ്ടാംഘട്ട പരീക്ഷണത്തിലാണുള്ളത്​. മനുഷ്യരിൽ നടത്തുന്ന ഇൗ പരീക്ഷണം ആഗസ്​റ്റ്​ മൂന്നിനാണ്​ അവസാനിക്കുക. 
ആരോഗ്യപ്രവർത്തകർക്കിടയിൽ മൂന്നാംഘട്ട പരീക്ഷണം സമാന്തരമായി നടത്തിയിട്ടുണ്ടെന്നാണ്​ വിവരം. 

ശാസ്​ത്രരംഗത്ത്​ ലോകശക്തിയാകുന്നതിന്​ വാക്​സിൻ ഗവേഷണം അതിവേഗത്തിലാക്കാൻ ശാസ്​ത്രജ്ഞർക്കുമേൽ റഷ്യൻ പ്രസിഡൻറ്​ വ്ലാദിമിർ പുടി​​െൻറ സമ്മർദവുമുണ്ട്​. 
അതേസമയം, ഇന്ത്യ, ബ്രിട്ടൻ, ചൈന, ​അമേരിക്ക എന്നിവിടങ്ങളിലും അതിവേഗം ഗവേഷണം പുരോഗമിക്കുന്നുണ്ട്​. ഒാക്​സ്​ഫഡ്​ സർവകലാശാല വാക്​സിൻ അടക്കം മനുഷ്യരിലും പരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. ഭൂരിഭാഗം ഗവേഷണസ്ഥാപനങ്ങളും ഇനിയും നിരവധി കടമ്പകൾ പൂർത്തിയാക്കിയാൽ മാത്രമേ വാക്​സിൻ ജനങ്ങളുടെ ഉപയോഗത്തിന്​ എത്തിക്കാനാകൂവെന്നാണ്​ വ്യക്തമാക്കിയത്​. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more