1 GBP = 103.70

ബ്രിട്ടനിൽ വാക്സിൻ വിതരണം താളം തെറ്റുന്നു? ഇന്ത്യയിൽ നിർമ്മിച്ച വാക്സിനുകൾ വിതരണം ചെയ്യാതെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ; കരാർ തെറ്റിക്കുന്നുവെന്ന് ബ്രിട്ടൻ

ബ്രിട്ടനിൽ വാക്സിൻ വിതരണം താളം തെറ്റുന്നു? ഇന്ത്യയിൽ നിർമ്മിച്ച വാക്സിനുകൾ വിതരണം ചെയ്യാതെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ; കരാർ തെറ്റിക്കുന്നുവെന്ന് ബ്രിട്ടൻ

കൊറോണ വൈറസ് വാക്സിൻ വിതരണം സംബന്ധിച്ച് യുകെ സർക്കാർ പ്രതിസന്ധിയിൽ. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിച്ച ഓക്സ്ഫോർഡ്-അസ്ട്രസെനെക ജാബിന്റെ ദശലക്ഷക്കണക്കിന് ഡോസുകളുടെ വിതരണം നിറുത്തി വച്ചിരിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. വാക്സിൻ നിര്മ്മാണവും വിതരണവും സംബന്ധിച്ചുള്ള കരാർ സെറം ഇൻസ്റിറ്യൂട്ട് ലംഘിക്കുന്നുവെന്ന് യുകെ സർക്കാരും ആരോപിക്കുന്നു.

ലോകത്തിൽ ഏറ്റവും കൂടുതൽ വാക്സിനുകൾ നിർമ്മിക്കുന്ന സ്ഥാപനമാണ് ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്, താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള രാജ്യങ്ങൾക്കായി ഈ വർഷം ഒരു ബില്യൺ ഓക്സ്ഫോർഡ്-അസ്ട്രസെനെക വാക്സിനുകളാണ് നിർമ്മിക്കുന്നത്. അസ്ട്രസെനെകയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം
ഈ മാസം ആദ്യം, യുകെക്കായി 10 ദശലക്ഷം ഡോസുകൾ നൽകാമെന്ന് സമ്മതിച്ചിരുന്നു, എന്നാൽ ഇതിൽ പകുതി മാത്രമേ ഈ മാസം എത്തുകയുള്ളൂ, ബാക്കിയുള്ളവ ആഴ്ചകളോളം വൈകുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.

യുകെയുടെ ബാക്കി ആവശ്യമുള്ള ആസ്ട്രാസെനെക്ക ഡോസുകൾ ആഭ്യന്തരമായി ഉത്പാദിപ്പിക്കപ്പെടുകയാണ്. ഇതിന് നിലവിൽ വിതരണ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കമ്പനി പറയുന്നു.
എൻ‌എച്ച്‌എസിലേക്കുള്ള ഡെലിവറികളും ട്രാക്കിലാണെന്ന് ബെൽജിയത്തിൽ വാക്‌സിൻ ഉത്പാദിപ്പിക്കുന്ന ഫൈസർ പറയുന്നു.

പ്രാദേശിക ആരോഗ്യ സംഘടനകൾക്ക് അയച്ച കത്തിൽ ഏപ്രിലിൽ ഇംഗ്ലണ്ടിലെ വിതരണം കുറയ്ക്കുമെന്ന് എൻഎച്ച്എസ് മുന്നറിയിപ്പ് നൽകി. എല്ലാ മുതിർന്നവർക്കും ജൂലൈ അവസാനത്തോടെ ആദ്യ ഡോസ് നൽകുന്നത് ഇപ്പോഴും പരിഗണനയിലാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഏപ്രിൽ 15 നകം 50 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് നൽകുന്നതിന് യുകെ സജ്ജമാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ബുധനാഴ്ച ഡൗണിംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

യുകെയിൽ 25 ദശലക്ഷത്തിലധികം ആളുകൾക്ക് കോവിഡ് വാക്സിൻ ആദ്യ ഡോസ് നൽകിയിട്ടുണ്ട്, 1.7 ദശലക്ഷം പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ച് കഴിഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more