1 GBP = 104.06

കോവിഡ് വാക്‌സീന്‍ നാളെ പുറത്തിറക്കുമെന്ന് റഷ്യ, വാക്‌സീന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്നത് ആശങ്ക ഉയര്‍ത്തുന്നു

കോവിഡ് വാക്‌സീന്‍ നാളെ പുറത്തിറക്കുമെന്ന് റഷ്യ, വാക്‌സീന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്നത് ആശങ്ക ഉയര്‍ത്തുന്നു

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കോവിഡിനെതിരെ ആദ്യ വാക്സീൻ നാളെ പുറത്തിറക്കുമെന്നു റഷ്യ പ്രഖ്യാപിച്ചിരിക്കെ ലോകാരോഗ്യ സംഘടന അടക്കം ആശയക്കുഴപ്പത്തിൽ.  വാക്സീൻ ഫലിച്ചില്ലെങ്കിൽ വൈറസ് ബാധയുടെ തീവ്രത വർധിച്ചേക്കുമെന്നു റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരിൽ ഒരാൾ തന്നെ സംശയം പ്രകടിപ്പിച്ചു.

ചില പ്രത്യേക ആന്റിബോഡികളുടെ സാന്നിധ്യം രോഗതീവ്രത വർധിപ്പിച്ചേക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്. അതുകൊണ്ടു തന്നെ നിർദിഷ്ട വാക്സീൻ ഏതുതരം ആന്റിബോഡികളാണ് ഉൽപാദിപ്പിക്കുകയെന്നതു അറിഞ്ഞിരിക്കണമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

അതേസമയം ധൃതിയെക്കാൾ നടപടിക്രമം പൂർണമായി പാലിക്കുന്നതിലാവണം കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നു ലോകാരോഗ്യ സംഘടനയും റഷ്യയ്ക്കു മുന്നറിയിപ്പു നൽകിയിരിക്കെയാണ്.  ഗവേഷണത്തിന് അതിവേഗ നടപടികളാണ് റഷ്യ സ്വീകരിച്ചതന്ന് തുടക്കം മുതൽ വിമർശനമുണ്ട്.

എന്നാൽ, തികഞ്ഞ ആത്മവിശ്വാസമാണ് റഷ്യയുടെ ആരോഗ്യപാലന സംവിധാനങ്ങളുടെ തലപ്പത്തുള്ള അന്ന പോപ്‌വ പ്രകടിപ്പിക്കുന്നത്.സുരക്ഷയെക്കുറിച്ചു സംശയമുള്ള ഒരു വാക്സീനും ഇന്നവേരെ റഷ്യൻ വിപണിയിലെത്തിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഒപ്പം തങ്ങളുടെ കോവാക്സ് സംവിധാനത്തിൽ ചേരാൻ കൂടുതൽ രാജ്യങ്ങളോട് സംഘടന ആവശ്യപ്പെട്ടു. നിലവിൽ 75 രാജ്യങ്ങളാണ് സാധ്യതാ വാക്സീനുകളുടെ വികസനത്തിലും വിതരണത്തിലും ഒരുമിച്ചു പ്രവർത്തിക്കാൻ രൂപീകരിച്ച കോവാക്സിന്റെ ഭാഗമായിട്ടുള്ളത്. ലഭ്യത കൂടി പരിഗണിച്ച് എല്ലാ രാജ്യങ്ങൾക്കും വാക്സീൻ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more