1 GBP = 103.95

കോവിഡ്19 രണ്ടാം തരംഗം തടയാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി; വേണ്ടത് മുൻകരുതലുകൾ; ബിർമിംഗ്ഹാമിലെ താത്കാലിക ആശുപത്രി 48 മണിക്കൂറിനുള്ളിൽ സജ്ജമാകും

കോവിഡ്19 രണ്ടാം തരംഗം തടയാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി; വേണ്ടത് മുൻകരുതലുകൾ; ബിർമിംഗ്ഹാമിലെ താത്കാലിക ആശുപത്രി 48 മണിക്കൂറിനുള്ളിൽ സജ്ജമാകും

ബിർമിംഗ്ഹാം: ബ്രിട്ടനിൽ കോവിഡ് -19 രണ്ടാം തരംഗം തടയാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ബ്രിട്ടനിലെ ദിവസേനയുള്ള കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ നാലുമാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 4,322 ൽ എത്തിയതോടെയാണ് രണ്ടാം തരംഗം തടയാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ വ്യാപനം ഇരട്ടി ആയതായും ആർ-നിരക്ക് 1.4 വരെ ഉയർന്നതായും കാണിക്കുന്നു. ഇനിയുള്ള ആറുമാസത്തേക്ക് പ്രാബല്യത്തിൽ വരാവുന്ന ഓൺ-ഓഫ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പരിഗണിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പൊതുജനങ്ങൾ മന പൂർവ്വം സാമൂഹിക അകലം പാലിക്കുന്ന നിയമങ്ങളെ അവഗണിക്കുകയാണെന്നും ഇത് പാടില്ലെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. റൂൾ ഓഫ് സിക്സ് നിയമങ്ങളിൽ പൊതുജനങ്ങളിൽ നിന്ന് ഉണ്ടാകുന്ന ലംഘനങ്ങൾ കർശനമായ ദേശീയ നടപടികൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനെക്കുറിച്ച് നിര്ബന്ധമാക്കുകയാണെന്ന് പ്രധാനമന്ത്രി പറയുന്നു. സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവര്‍ക്ക് ആറാഴ്ച പിന്നിലാണ് രാജ്യമെന്നതിനാല്‍ യുകെയില്‍ രണ്ടാംഘട്ട വ്യാപനം ഒരു തരത്തിലും ഒഴിവാക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി ഭയപ്പെടുന്നു.

14 ദിവസം നീളുന്ന സര്‍ക്യൂട്ട് ബ്രേക്കര്‍ പരിപാടിയാണ് ഇതില്‍ പ്രധാനം. രാജ്യമെമ്പാടും വൈറസിനെ തടഞ്ഞുനിര്‍ത്താന്‍ താല്‍ക്കാലികമായി കര്‍ശന വിലക്കുകള്‍ പ്രഖ്യാപിക്കുകയും, പിന്നീട് നീക്കുകയും ചെയ്യും. ആവശ്യമായി വന്നാല്‍ ഈ രീതി വീണ്ടും ആവര്‍ത്തിക്കും. വീടുകള്‍ തമ്മിലുള്ള സാമൂഹിക ബന്ധം വിലക്കുന്നതും, ബാറും, പബ്ബും ഉള്‍പ്പെടുന്ന ഹോസ്പിറ്റാലിറ്റി മേഖല അടച്ചിടുന്നതോ, ഇവയുടെ പ്രവര്‍ത്തന സമയം ചുരുക്കുകയോ ചെയ്യുന്നതാണ് ഇതിലെ നടപടിക്രമം.

ഗുരുതരമായ മെഡിക്കല്‍ അവസ്ഥ നേരിടുന്നവര്‍ക്ക് വ്യക്തിപരമായ രീതിയിലുള്ള ഉപദേശങ്ങളാകും സര്‍ക്കാര്‍ നല്‍കുക. മുന്‍പ് രാജ്യത്തുള്ളവര്‍ക്കെല്ലാം ഒരേ നിയമം നടപ്പാക്കിയ രീതി ഒഴിവാക്കും. ആറ് പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിനുള്ള വിലക്ക് പാലിക്കാനാണ് പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നത്. രണ്ടാം ദേശീയ ലോക്ക്ഡൗണ്‍ ആരും ആഗ്രഹിക്കുന്നില്ല. എന്നാല്‍ എല്ലാ കാര്യങ്ങളും പരിശോധിച്ച് വരികയാണ്, അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അതേസമയം രണ്ടാം തരംഗത്തെ നേരിടാൻ നേരത്തെ തയ്യാറാക്കിയ ബിർമിംഗ്ഹാമിലെ നൈറ്റിങ്ഗേൾ താത്കാലിക ആശുപത്രി അടുത്ത 48 മണിക്കൂറിനുള്ളിൽ വീണ്ടും പ്രവർത്തന സജ്ജമാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more