1 GBP = 103.68
breaking news

കോവിഡിന്റെ നാലാം തരംഗം തടയാൻ വാക്സിൻ പാസ്പോർട്ട് നിർബന്ധമാക്കാനുള്ള നീക്കവുമായി സർക്കാർ

കോവിഡിന്റെ നാലാം തരംഗം തടയാൻ വാക്സിൻ പാസ്പോർട്ട് നിർബന്ധമാക്കാനുള്ള നീക്കവുമായി സർക്കാർ

ലണ്ടൻ: വൈറസിന്റെ നാലാമത്തെ തരംഗം തടയാനുള്ള പദ്ധതികൾ പ്രകാരം പബ്ബുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ എന്നിവയിലേക്ക് പ്രവേശിക്കാൻ ബ്രിട്ടീഷുകാർക്ക് ശരത്കാലം മുതൽ കോവിഡ് സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കാൻ സർക്കാർ ആലോചന. ഈ നീക്കം ചെറുപ്പക്കാർക്കിടയിൽ കുത്തിവയ്പ്പ് നിരക്ക് വർദ്ധിപ്പിക്കുമെന്നും കേസുകളിൽ മറ്റൊരു കുതിച്ചുചാട്ടം ഒഴിവാക്കുമെന്നും വിദഗ്ദ്ധർ കരുതുന്നു.

വാക്സിനേഷൻ പാസ്‌പോർട്ടുകൾ ആവശ്യപ്പെടുന്ന ഇംഗ്ലണ്ടിലെ വിനോദ വേദികളിൽ രണ്ട് ഡോസുകളുടെയോ സമീപകാലത്തെ നെഗറ്റീവ് ടെസ്റ്റിന്റെയോ തെളിവുകൾ നൽകണം. വാക്‌സിൻ പാസ്‌പോർട്ടുകൾ ഇപ്പോൾ നിർബന്ധിതമല്ലെങ്കിലും ഇംഗ്ലണ്ട് ‘ശരത്കാലത്തിലോ ശൈത്യകാലത്തിലോ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യം’ അഭിമുഖീകരിക്കുകയാണെങ്കിൽ ഇത് പ്രയോജനം ചെയ്യുമെന്ന് സർക്കാറിന്റെ സർട്ടിഫിക്കേഷൻ അവലോകന യോഗത്തിൽ അഭിപ്രായമുയർന്നു.

വാക്സിൻ എടുക്കുന്നതിൽ ജനങ്ങളുടെ ഭാഗത്ത് നിന്ന് കുറവ് വരുന്നുണ്ട്, ആദ്യ ഡോസുകൾ സ്വീകരിക്കുന്നരുടെ എണ്ണം രണ്ടാഴ്ചയ്ക്കുള്ളിൽ പകുതിയായി കുറഞ്ഞു. ഏപ്രിൽ മുതൽ ആദ്യമായി ഒരു ദിവസം ഒരു ലക്ഷത്തിൽ താഴെയാണ് സംഖ്യ കുറയുന്നത്. അതേസമയം രണ്ടാമത്തെ വാക്സിനേഷൻ ഇതുവരെ ലഭിക്കാത്ത ചെറുപ്പക്കാരോട് വിവേചനം കാണിക്കുന്നതിനാൽ കോവിഡ് പാസ്‌പോർട്ടുകൾ ഇപ്പോൾ നടപ്പാക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചതായാണ് റിപ്പോർട്ട്.

എന്നാൽ ശരത്കാലത്തിൽ ആരഭിക്കുന്ന നടപടി ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയെ തകർക്കും എന്ന ആശങ്കയുമുണ്ട്. 18 വയസ്സിന് മുകളിലുള്ളവർക്ക് രണ്ട് ഡോസുകളും സെപ്റ്റംബറോടെ വാഗ്ദാനം ചെയ്യുമെന്നും അതിനാൽ സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ വാക്സിൻ പാസ്‌പോർട്ടുകൾ നടപ്പാക്കാമെന്നും മന്ത്രിമാർ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more