1 GBP = 103.21

ബ്രസീലിനെയും അമേരിക്കയെയും മറികടന്ന് കോവിഡ് വ്യാപനത്തിൽ ഇന്ത്യ ഒന്നാമത്; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത്

ബ്രസീലിനെയും അമേരിക്കയെയും മറികടന്ന് കോവിഡ് വ്യാപനത്തിൽ ഇന്ത്യ ഒന്നാമത്; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത്

ന്യൂ​ഡ​ൽ​ഹി/​മും​ബൈ: രാ​ജ്യ​ത്ത്​ പ്ര​തി​ദി​ന കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം ല​ക്ഷ​ത്തി​ലേ​ക്ക്​ എ​ത്തു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 89,129 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 714 പേ​ർ​കൂ​ടി മ​രി​ച്ചു. സെ​പ്​​റ്റം​ബ​ർ 20നു ​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന രോ​ഗ​സം​ഖ്യ​യാ​ണി​ത്. 44,202 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. അ​തേ​സ​മ​യം, പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ ബ്ര​സീ​ലി​നെ​യും അ​മേ​രി​ക്ക​യെ​യും മ​റി​ക​ട​ന്ന്​ ഒ​ന്നാ​മ​താ​യി. 

ബ്ര​സീ​ലി​ൽ 69,662 പേ​ർ​ക്കും അ​മേ​രി​ക്ക​യി​ൽ 70,024 പേ​ർ​ക്കു​മാ​ണ് കോ​വി​ഡ്​ ബാ​ധി​ച്ച​ത്. മ​ഹാ​രാ​ഷ്​​ട്ര, ക​ർ​ണാ​ട​ക, ഛത്തി​സ്ഗ​ഢ്, ഡ​ൽ​ഹി, ത​മി​ഴ്‌​നാ​ട്, ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, മ​ധ്യ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്ന​ത്. രാ​ജ്യ​ത്തെ പ്ര​തി​ദി​ന രോ​ഗി​ക​ളി​ൽ 81 ശ​ത​മാ​ന​വും ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. കേ​ര​ളം ഉ​ൾ​പ്പെ​ടെ 12 സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​തി​ദി​ന രോ​ഗ​സം​ഖ്യ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ക​യാ​ണെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 

മ​ഹാ​രാ​ഷ്​​ട്ര​യി​ൽ 49,447 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം 6.58 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ 5.32 ശ​ത​മാ​ന​മാ​ണി​ത്. മ​ഹാ​രാ​ഷ്​​​ട്ര​യി​ലാ​ണ്​ കൂ​ടു​ത​ൽ പ്ര​തി​ദി​ന മ​ര​ണ​വും -277. ഇവിടെ ഏ​തു നി​മി​ഷ​വും ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ ജ​നം.മ​ഹാ​രാ​ഷ്​​ട്ര, ക​ർ​ണാ​ട​ക, ഛത്തി​സ്ഗ​ഢ്, കേ​ര​ളം, പ​ഞ്ചാ​ബ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ആ​ക്ടി​വ് കേ​സു​ക​ളു​ടെ 77.3 ശ​ത​മാ​ന​വും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more