1 GBP = 103.12

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരം

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരം

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷത്തിലേക്ക് അടുക്കുകയാണ്. തമിഴ്‌നാട്ടില്‍ പോസിറ്റീവ് കേസുകള്‍ 90000വും ഡല്‍ഹിയില്‍ 87000വും കടന്നു. തെലങ്കാനയില്‍ 16000 കടന്ന് കൊവിഡ് കേസുകള്‍ കുതിക്കുകയാണ്. മണിപ്പൂരില്‍ ജൂലൈ 15 വരെ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 62 പേര്‍ മരിച്ചു. 2199 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ കൊവിഡ് ബാധിതര്‍ 87360 ഉം മരണം 2742 ഉം ആയി. തമിഴ്‌നാട്ടില്‍ 60 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1201 ആയി ഉയര്‍ന്നു. 3943 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 90,167 ആയി. ഇതില്‍ ചെന്നൈയില്‍ നിന്നാണ് 58,327 രോഗബാധിതര്‍.

ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 620 പോസിറ്റീവ് കേസുകളും 20 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകള്‍ 32446 ഉം മരണം 1848 ഉം ആയി. തെലങ്കാനയില്‍ രോഗം വ്യാപിക്കുകയാണ്. 945 പുതിയ കേസുകളും ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതര്‍ 16,339 ആയി. ഇതുവരെ 260 പേര്‍ മരിച്ചു. കര്‍ണാടകയില്‍ 947 ഉം ആന്ധ്രയില്‍ 704 ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more