1 GBP = 103.12

ഇംഗ്ലണ്ടിലെ കോവിഡ് നിരക്ക് ഒൻപത് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ; വാക്സിനേഷൻ കാര്യക്ഷമമെന്ന് റിപ്പോർട്ട്

ഇംഗ്ലണ്ടിലെ കോവിഡ് നിരക്ക് ഒൻപത് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ; വാക്സിനേഷൻ കാര്യക്ഷമമെന്ന് റിപ്പോർട്ട്

ലണ്ടൻ: കഴിഞ്ഞ ഓഗസ്റ്റിനുശേഷം ഇംഗ്ലണ്ടിലെ കൊറോണ വൈറസ് കേസുകൾ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് റിപ്പോർട്ട്. ലോക്ക്ഡൗൺ ഇളവ് നൽകിയിട്ടും വാക്സിൻ റോൾ ഔട്ട് കാര്യക്ഷമമായതാണ് കോവിഡ് നിരക്കുകൾ കുറയാൻ കാരണമെന്ന് പുതിയ ഡാറ്റ സൂചിപ്പിക്കുന്നു.

റിയാക്റ്റ് -1 പഠനത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തുടനീളം മാർച്ച് മുതൽ മെയ് ആദ്യം വരെയും കോവിഡ് -19 വ്യാപനത്തിൽ ഗണ്യമായ കുറവുണ്ടായതായാണ് റിപ്പോർട്ട്. മാർച്ച് മുതൽ ഡാറ്റ നോക്കിയ അവസാന റൗണ്ടിനും ഏപ്രിൽ മുതൽ മെയ് ആരംഭം വരെയുള്ള ഡാറ്റ പരിശോധിച്ച നിലവിലെ റൗണ്ടിനും ഇടയിൽ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇംഗ്ലണ്ടിൽ 0.20 ശതമാനത്തിൽ നിന്ന് 50% കുറഞ്ഞ് 0.10 ശതമാനമായി. അനുബന്ധ ആർ നമ്പർ 0.90 ആയിരിക്കുമെന്നും വിദഗ്ദ്ധർ കണക്കാക്കുന്നു.

ഏപ്രിൽ 15 നും മെയ് 3 നും ഇടയിൽ ഇംഗ്ലണ്ടിലുടനീളം നടത്തിയ 127,408 കൊറോണ വൈറസ് സ്വാബ് ടെസ്റ്റുകളും ഡാറ്റയിൽ ഉൾപ്പെടുന്നു. 25 മുതൽ 34 വയസ്സ് വരെ പ്രായമുള്ളവരൊഴികെ എല്ലാ പ്രായക്കാരിലും കോവിഡ് നിരക്ക് കുറവുണ്ടായതായി ഗവേഷകർ കണ്ടെത്തി, 55 മുതൽ 64 വയസ്സ് വരെ പ്രായമുള്ളവരിൽ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. അതേസമയം ഏഷ്യൻ സമൂഹത്തിൽ ഉയർന്ന തോതിലുള്ള വ്യാപനവും ഡാറ്റ സൂചിപ്പിക്കുന്നു.

അണുബാധയുടെ രീതിയും ആശുപത്രി പ്രവേശനവും മരണവും തമ്മിലുള്ള വ്യത്യാസം സൂചിപ്പിക്കുന്നത് കൂട്ട പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നത് ഗുരുതരമായ ഫലങ്ങളെ തടയുന്നു എന്നാണ്. നമ്മുടെ അവിശ്വസനീയമായ വാക്സിനേഷൻ റോൾ ഔട്ടിന്റെ വിജയം കോവിഡ് -19 അണുബാധ നിരക്കിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പുതിയ ഡാറ്റ കാണിക്കുന്നതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more