1 GBP = 103.16

കോവിഡ്​ മരണം 30 ലക്ഷം കടന്നു; മുൾമുനയിൽ ലോകം

യു.എസ്​, ബ്രസീൽ, മെക്​സിക്കോ എന്നീ രാജ്യങ്ങളാണ്​ മരണ സംഖ്യയിൽ ആദ്യ മൂന്നു സ്​ഥാനക്കാർ. ഇന്ത്യയുമുണ്ട്​ ഏറെ വിദൂരമല്ലാതെ പിറകിൽ. കഴിഞ്ഞ ആഴ്ചകളിൽ ഏറ്റവും കൂടുതൽ മരണനിരക്കുള്ള രാജ്യങ്ങളിലും ഇന്ത്യ മുന്നിലാണ്​. 

ഒന്നാമതുള്ള യു.എസിൽ ഇതുവരെയായി 5.64 ലക്ഷം പേരാണ്​ മരിച്ചത്​. ഓരോ 567 കോവിഡ്​ രോഗികളിലും ഒരാൾ എന്ന തോതിൽ. രണ്ടാമതുള്ള ബ്രസീലിൽ 3.68 ലക്ഷത്തിലേറെയാണ്​മരണം. യു.എസിൽ ഡോണൾഡ്​ ട്രംപും ബ്രസീലിൽ ​ജയ്​്​ ബോൾസനാരോയും സ്വീകരിച്ച പ്രതിരോധ വിരുദ്ധ നിലപാടുകൾ രോഗവ്യാപനത്തിന്​ ആക്കം കൂട്ടിയെന്നാണ്​ കണക്കുകൂട്ടൽ. കോവിഡ്​ വെറും ‘പകർച്ചപ്പനി’ മാത്രമാണെന്നായിരുന്നു ബൊൾസനാരോയുടെ പ്രതികരണം. ബ്രസീലിൽ ജൂലൈയോടെ അഞ്ചു ലക്ഷം പൂർത്തിയാകുമെന്ന്​ കണക്കുകൾ സൂചിപ്പിക്കുന്നു. 

ആരോഗ്യ രംഗത്ത്​ സാമ്പത്തിക ശൂന്യത അനുഭവപ്പെടുന്ന മെക്​സികോയിൽ 2.11 ലക്ഷം പേർ കോവിഡിന്‍റെ ഇരകളായിട്ടുണ്ട്​. നാലാമതുള്ള ഇന്ത്യയിൽ 1.75 ലക്ഷമാണ്​ കണക്ക്​.

ലണ്ടൻ: രണ്ടാം തരംഗത്തിൽ രാഷ്​ട്രങ്ങൾ വീണുകിടക്കെ ലോകത്ത്​ കോവിഡ്​ മരണം 30 ലക്ഷം കടന്നു. വിവിധ വകഭേദങ്ങളിൽ പടർന്നുപിടിക്കുകയും വാക്​സിൻ മതിയായ അളവിൽ ലഭ്യമാകാതെ വരികയും ചെയ്യുന്നതിനിടെയാണ്​ മരണസംഖ്യ അതിവേഗം 30 ലക്ഷം തൊട്ട്​ കുതിക്കുന്നത്​. കഴിഞ്ഞ വർഷം സെപ്​റ്റംബറിലാണ്​ 10 ലക്ഷത്തിലെത്തിയതെങ്കിൽ അടുത്ത അഞ്ചു മാസംകൊണ്ട്​, അഥവാ കഴിഞ്ഞ ഫെബ്രുവരിയിൽ 20 ലക്ഷത്തിലെത്തി. എന്നാൽ, അടുത്ത രണ്ടു മാസത്തിനിടെ 10 ലക്ഷം കൂടി പൂർത്തിയാക്കി 30 ലക്ഷത്തിലെത്തിയതാണ്​ ലോകത്തെ ഭീതിയുടെ മുനയിൽ നിർത്തുന്നത്​.

യു.എസ്​, ബ്രസീൽ, മെക്​സിക്കോ എന്നീ രാജ്യങ്ങളാണ്​ മരണ സംഖ്യയിൽ ആദ്യ മൂന്നു സ്​ഥാനക്കാർ. ഇന്ത്യയുമുണ്ട്​ ഏറെ വിദൂരമല്ലാതെ പിറകിൽ. കഴിഞ്ഞ ആഴ്ചകളിൽ ഏറ്റവും കൂടുതൽ മരണനിരക്കുള്ള രാജ്യങ്ങളിലും ഇന്ത്യ മുന്നിലാണ്​. 

ഒന്നാമതുള്ള യു.എസിൽ ഇതുവരെയായി 5.64 ലക്ഷം പേരാണ്​ മരിച്ചത്​. ഓരോ 567 കോവിഡ്​ രോഗികളിലും ഒരാൾ എന്ന തോതിൽ. രണ്ടാമതുള്ള ബ്രസീലിൽ 3.68 ലക്ഷത്തിലേറെയാണ്​മരണം. യു.എസിൽ ഡോണൾഡ്​ ട്രംപും ബ്രസീലിൽ ​ജയ്​്​ ബോൾസനാരോയും സ്വീകരിച്ച പ്രതിരോധ വിരുദ്ധ നിലപാടുകൾ രോഗവ്യാപനത്തിന്​ ആക്കം കൂട്ടിയെന്നാണ്​ കണക്കുകൂട്ടൽ. കോവിഡ്​ വെറും ‘പകർച്ചപ്പനി’ മാത്രമാണെന്നായിരുന്നു ബൊൾസനാരോയുടെ പ്രതികരണം. ബ്രസീലിൽ ജൂലൈയോടെ അഞ്ചു ലക്ഷം പൂർത്തിയാകുമെന്ന്​ കണക്കുകൾ സൂചിപ്പിക്കുന്നു. 

ആരോഗ്യ രംഗത്ത്​ സാമ്പത്തിക ശൂന്യത അനുഭവപ്പെടുന്ന മെക്​സികോയിൽ 2.11 ലക്ഷം പേർ കോവിഡിന്‍റെ ഇരകളായിട്ടുണ്ട്​. നാലാമതുള്ള ഇന്ത്യയിൽ 1.75 ലക്ഷമാണ്​ കണക്ക്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more