1 GBP = 102.41

വരുന്ന രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷം ദൈനംദിന കോവിഡ് കേസുകൾ – അടുത്ത ലോക്ക്ഡൗൺ സെപ്റ്റംബറിൽ തന്നെ വേണ്ടിവന്നേക്കാം!

വരുന്ന രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷം ദൈനംദിന കോവിഡ് കേസുകൾ – അടുത്ത ലോക്ക്ഡൗൺ സെപ്റ്റംബറിൽ തന്നെ വേണ്ടിവന്നേക്കാം!

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

രണ്ടാഴ്ചയ്ക്കുള്ളിൽ ദിവസേനയുള്ള കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നും, കോവിഡ് കേസുകൾ വരും മാസങ്ങളിൽ ഉയർന്ന തോതിൽ തുടരുമെന്നും, സെപ്റ്റംബറോടെ ഒരു പുതിയ ലോക്ക്ഡൗൺ ആവശ്യമായിരിക്കുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.

യുകെയിലെ സകലവിധ കോവിഡ് നിയന്ത്രണങ്ങളും നീക്കാൻ രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഈ മുന്നറിയിപ്പ്. നിയന്ത്രണങ്ങൾ അപ്പാടെ എടുത്തു കളയുന്നതുവഴി യുകെ ‘ലോകത്തെ തന്നെ അപകടത്തിലാക്കുന്നു’ എന്ന് ‘സീറോ കോവിഡ്’ ശാസ്ത്രജ്ഞർ ആരോപിക്കുന്നു.

കൊറോണ വൈറസിനെ ആഗോള തലത്തിലുള്ള ലോക്ക്ഡൗണുകളും സാമൂഹിക അകല൦ പാലിക്കൽ നിബന്ധനകൾ ഉപയോഗിച്ച് കൊണ്ടും പൂർണ്ണമായും ഇല്ലാതാക്കാമെന്ന് വിശ്വസിക്കുന്ന 1,200-ലധികം വരുന്ന ശാസ്ത്രജ്ഞരുടെ കൂട്ടായ്മയെയാണ് ‘സീറോ കോവിഡ്’ ശാസ്ത്രജ്ഞർ എന്ന് വിളിക്കുന്നത്.

‘സ്വാതന്ത്ര്യ ദിനം’ എന്ന് വിശേഷിപ്പിക്കുന്ന അടുത്ത തിങ്കളാഴ്ച ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതോടെ രോഗം പടരുന്നത് ഇനിയും തുടരുമെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീനിൻ ആന്റ് ട്രോപ്പിക്കൽ മെഡിസിൻ, സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (SAGE) എന്നിവയിൽ അംഗമായ പ്രൊഫസർ ജോൺ എഡ്മണ്ട്സ് പറഞ്ഞു.

“പകർച്ചവ്യാധിയുടെ ഈ തരംഗം വളരെ നീണ്ടതായിരിക്കുമെന്ന് ഞാൻ കരുതുന്നു”, അദ്ദേഹം ബിബിസി റേഡിയോ 4 പ്രോഗ്രാമിനോട് പറഞ്ഞു. ‘വേനൽക്കാലത്തും മിക്കവാറും ശരത്കാല൦ വരെയുള്ള ഒരു നീണ്ട കാലയളവിൽ ഉയർന്ന തോതിലുള്ള പകർച്ചവ്യാധി പ്രതീക്ഷിക്കാം എന്നാണ് എന്റെ ധാരണ”.

സ്ഥിതി വളരെ ഗുരുതരമാണെന്ന് കോമൺസ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ കമ്മിറ്റി ചെയർമാനായ ജെറമി ഹണ്ട് പറഞ്ഞു.

“സെപ്റ്റംബറിൽ അണുബാധകൾ 68,000 പ്രതിദിന നിലവാരത്തിൽ എത്തുമെന്ന് ഞാൻ കരുതുന്നു, ഇത് കഴിഞ്ഞ ജനുവരിയിലെ പ്രതിദിന റെക്കോർഡായിരുന്നു”, ജെറമി ഹണ്ട് കൂട്ടിച്ചേർത്തു.

സെപ്റ്റംബറിൽ കേസുകൾ തടർച്ചയായി വർധിക്കുകയും, അതേസമയം സ്കൂളുകൾ‌ തുറക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ടുണ്ടായേക്കാവുന്ന തീരുമാനങ്ങൾ കൈക്കൊള്ളാൻ നമ്മൾ ബാധ്യസ്ഥരായേക്കാം. അടുത്തു വരുന്ന ആഴ്ചകളിൽ നമ്മൾ എങ്ങിനെ പ്രതികരിക്കുന്നു എന്നത് ഈ തീരുമാനങ്ങളെ ബാധിച്ചേക്കാം.

‘സ്വാതന്ത്ര്യദിനം’ വരെ രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ചൂടുള്ള കാലാവസ്ഥയിൽ ബ്രിട്ടീഷുകാർ ഒന്നടങ്കം ഡോർസെറ്റിലെ ബോർൺമൗത്തും സൗത്ത് വെയിൽസിലെ ബാരി ഐലൻഡു തുടങ്ങി രാജ്യമെമ്പാടുമുള്ള ബീച്ചുകളിലേക്ക് ഒഴുകിയെത്തി.

ഇന്ന് രാവിലെ കൊറോണ വൈറസ് ടെസ്റ്റ് പോസിറ്റീവ് ആയതായി ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് സ്ഥിരീകരിച്ചു – രണ്ട് തവണ വാക്‌സിൻ എടുത്തിട്ടും – അതിൽ രണ്ടാമത്തേത് മെയ് 16 ന് ആയിരുന്നു – കൊറോണ പിടികൂടി പക്ഷെ മിതമായ രീതിയിൽ മാത്രമേ അനുഭവപ്പെടുന്നുള്ളൂ.

“അതേസമയം, ഫ്രാൻസിൽ പടരുന്ന കൊറോണ വൈറസിന്റെ ബീറ്റ വകഭേദത്തെ സർക്കാർ ഗൗരവമായാണ് കാണുന്നത് – കാരണം ഈ വകഭേദം വാക്സിനുകൾക്ക് കീഴടങ്ങാത്ത സ്ഥിതി സംജാതമായേക്കാം”, പ്രൊഫ. എഡ്മണ്ട്സ് മുന്നറിയിപ്പ് നൽകി.

കോവിഡ് നിയന്ത്രങ്ങൾ വളരെ നേരത്തെ ഒഴിവാക്കുന്നതിനാൽ ഈ വേനൽക്കാലത്ത് വാക്‌സിൻ എടുക്കാത്ത ബ്രിട്ടീഷുകാർക്കിടയിൽ കേസുകളിൽ വർദ്ധനവുണ്ടാകുമെന്ന് പ്രൊഫ. എഡ്മണ്ട്സ് പറഞ്ഞു.

“എല്ലാവർക്കും വാക്സിനേഷൻ നൽകുന്നതിനുമുമ്പ് നമ്മൾ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങി. ഇത് ഒരുപാട് പേർക്ക് അണുബാധയിലേക്ക് നയിക്കും – പ്രതേകിച്ചും പ്രായം കുറഞ്ഞ വ്യക്തികൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്”

ഓരോ രണ്ടാഴ്ച കൂടുമ്പോഴും അണുബാധകളുടെ എണ്ണം ഇരട്ടിയാവുന്നതിനാൽ 2 ആഴ്ചകൾക്കുള്ളിൽ ഒരു ദിവസം ഒരു ലക്ഷം കേസുകൾ വരെ എത്തുമെന്ന് പ്രൊഫ. എഡ്മണ്ട്സ് പറഞ്ഞു..

വെള്ളിയാഴ്ച അടിയന്തര ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്തിയ വിദഗ്ധർ ‘സ്വാതന്ത്ര്യദിനത്തെ’ ‘കൂട്ട അണുബാധയിലൂടെ സാമൂഹിക പ്രതിരോധശേഷി’ നേടാ൦ എന്ന ആപത്കരമായ നയമായി വിലയിരുത്തി.

ഇപ്പോഴത്തെ സ്ഥിതിയനുസരിച്ചു, രണ്ടാഴ്ച കൂടുമ്പോൾ കോവിഡ് ആശുപത്രി രോഗികൾ ഇരട്ടിയാകുന്നുണ്ട്. അതായത് ഓഗസ്റ്റ് അവസാനത്തോടെ നമ്മൾ 10,000 കോവിഡ് ആശുപത്രി രോഗികളെ പ്രതീക്ഷിക്കുന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 മടങ്ങ് കൂടുതലാണ്. ഇത് വളരെ ഗുരുതരമായ അവസ്ഥയാണ് എന് തന്നെ വേണം പറയാൻ..

very busy Bournemouth beach this afternoon on what is looking like one of the hottest weekends of the year so far

എൻ‌എച്ച്‌എസ് ഡാഷ്‌ബോർഡിന്റെ മുന്നറിയിപ്പ് ലൈറ്റ് ‘മിന്നുന്ന മഞ്ഞയല്ല , മറിച്ചു ആളിക്കത്തുന്ന ചുവപ്പ് ആണ് ‘ എന്നും അദ്ദേഹം പറഞ്ഞു, നിയന്ത്രണങ്ങൾ അവസാനിക്കുമ്പോൾ ആളുകൾ പെരുമാറുന്ന രീതി വരും മാസങ്ങളിൽ പകർച്ചവ്യാധിയുടെ ഗതി നിർണ്ണയിക്കുന്നതിൽ നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ കോവിഡ് മൂലം മാറ്റിവെച്ച ഹോസ്പിറ്റൽ ഓപ്പറേഷനുകളെക്കുറിച്ചു ചിന്തിക്കുമ്പോൾ, രണ്ട് ദശാബ്ദത്തിനിടെ ഇതാദ്യമായി ധാരാളം ആളുകൾക്ക് രണ്ട് വർഷം വരെ തങ്ങളുടെ ഊഴത്തിനുവേണ്ടി കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. ഇത് വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണ്.

യുകെ പോലുള്ള ഉയർന്ന തോതിലുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തിയിട്ടും നിയന്ത്രണങ്ങൾ വീണ്ടും അവതരിപ്പിക്കാൻ നിർബന്ധിതരായ ഇസ്രായേലിന്റെയും നെതർലൻഡിന്റെയും ഉദാഹരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇതൊരു പകർച്ചവ്യാധി ആണ്, ഇതിനെക്കുറിച്ചു നമ്മൾക്ക് അറിയാവുന്ന വിവരങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. ധാരാളം അനിശ്ചിതത്വങ്ങളുണ്ടെന്നതാണ് സത്യം, നെതർലാൻഡ്‌സ്, ഇസ്രായേൽ മുതലായ രാജ്യങ്ങൾ പ്രധിരോധ കുത്തിവെപ്പുകളുടെ കാര്യത്തിൽ വളരെ മുന്നിലായിരുന്നു. നിയന്ത്രണങ്ങൾ മാറുമ്പോൾ അവർ ചെയ്തതുപോലെ നമ്മൾ പെരുമാറുകയും, നിയന്ത്രണങ്ങൾ പുനർവിചിന്തനം ചെയ്യുകയും ചെയ്യുക എന്നത് നമുക്ക് മുന്നിലുള്ള ഒരു പോംവഴിയാണ്.

ഇതിന്റെ ഫലപ്രാപ്തി അടുത്ത രണ്ട് ആഴ്ചകളിലെ നമ്മളുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കും. ഓഗസ്റ്റിൽ വളരെയധികം ആളുകൾ അവധിയിലായിരിക്കും. സ്കൂളുകൾ പൂട്ടുന്ന സമയം കൂടിയാണത്. പക്ഷേ സെപ്റ്റംബറിലേക്ക് വരുമ്പോഴത്തേക്കും തീർച്ചയായും അണുബാധകൾ 68,000 പ്രതിദിന നിലവാരത്തിന് മുകളിലുള്ള ഒരു പുതിയ റെക്കോർഡിലേക്കെത്തുന്നത് കാണാൻ പോകുകയാണ്. ഇത് കഴിഞ്ഞ ജനുവരിയിലെ റെക്കോർഡായിരുന്നു.

രാജ്യത്ത് ഇപ്പോൾ സാമൂഹിക പ്രതിരോധശേഷി ഉണ്ടെന്നും ആയതിനാൽ ലോക്ക്ഡൌൺ വീണ്ടും നടപ്പാക്കേണ്ടി വരില്ലെന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്നും ഹണ്ട് പറഞ്ഞു.

“വളരെയധികം അനിശ്ചിതത്വത്തിലൂടെയാണ് നമ്മൾ ദിവസവും കടന്നുപോകുന്നത്, അതിനാൽ വസ്തുതകൾ മാറുന്നതിനനുസരിച്ചു ദിശ മാറ്റാൻ സർക്കാർ തയ്യാറാണ്. അതുകൊണ്ടാണ് ഫ്രാൻസിൽ ഇന്ന് നിയമങ്ങൾ മാറിയത്”

യുകെയിൽ ബിസിനസ്സ് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തനം പുനരാരംഭിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത് .അന്താരാഷ്ട്ര യാത്രകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് കോവിഡിന്റെ വിവിധ വകഭേദങ്ങളെ ഒരു പരിധി വരെ അകറ്റി നിർത്താൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more