1 GBP = 103.12

ആവണി അവിട്ടം ആഘോഷമാക്കാൻ കവൻട്രി ഹിന്ദു സമാജം ; സംഘമായി സദ്യയൊരുക്കൽ , നാളെ രാമനാമ സന്ധ്യയും ഔഷധ കഞ്ഞി സേവയും…

ആവണി അവിട്ടം ആഘോഷമാക്കാൻ കവൻട്രി ഹിന്ദു സമാജം ; സംഘമായി സദ്യയൊരുക്കൽ , നാളെ രാമനാമ സന്ധ്യയും ഔഷധ കഞ്ഞി സേവയും…

പ്രത്യേക ലേഖകൻ

കവൻട്രി   :   മൂന്നാം ഓണാഘോഷത്തിന് തയ്യാറെടുക്കുന്ന കവൻട്രി ഹിന്ദു സമാജം മൂന്നാം ഓണ നാളിൽ തന്നെ ആവണി അവിട്ടം ആഘോഷത്തിന് വേദിയൊരുക്കുന്നു . ഓണത്തിന്റെ പാരമ്പര്യ ചടങ്ങുകൾ അതേവിധം പിന്തുടരുന്ന സമാജത്തിൽ വീടുകളിൽ സദ്യ ഒരുക്കുന്ന പതിവ് ഇക്കുറി ഉപേക്ഷിക്കുകയാണെന്നു സംഘാടകർ അറിയിച്ചു . പതിവായി ചടങ്ങുകളിൽ നൂറിലേറെപ്പേർക്കു സദ്യ നൽകേണ്ടതിനാൽ ഇക്കുറി കൂട്ടുകുടുംബ ഓർമ്മയിൽ സംഘമായി സദ്യ ഒരുക്കുന്നതിനുള്ള ആലോചനയിലാണ് സമാജം പ്രവർത്തകരെന്നു കോ ഓഡിനേറ്റർ കെ ദിനേശ് വക്തമാക്കി . കുട്ടികളുടെ നെത്ര്വതത്തിൽ പൂക്കളവും സ്ത്രീകളുടെ വകയായി തിരുവാതിരയും യുവാക്കളുടെ വകയായി നാടൻ പാട്ടും കുമ്മിയടിയും ഒക്കെയായി ആഘോഷത്തിന്റെ പുത്തൻ പൂക്കാലം തന്നെയാണ് കവൻട്രി ഹിന്ദു സമാജം അംഗങ്ങളെ കാത്തിരിക്കുന്നത് . ഏതാനും കുടുംബങ്ങൾ നാട്ടിൽ അവധി ആഘോഷത്തിൽ ആണെങ്കിലും ഓണത്തിന്റെ മധുര സ്മൃതി പൂർണമായും ആസ്വദിക്കാൻ വേണ്ടിയാണു ആവണി അവിട്ടം നാളിൽ ആഘോഷം സംഘടിപ്പിക്കുന്നത് . കേരളത്തിലും വടക്കൻ സംസ്ഥാനങ്ങളിലും രക്ഷാബന്ധൻ ആഘോഷം നടക്കുന്നതും ഇതേ ദിവസമാണ് .

കേരളത്തിൽ നിന്നെത്തുന്ന നാക്കിലയിൽ തന്നെ ഓണസദ്യ വിളമ്പുന്നതും കവൻട്രി സമാജത്തിന്റെ രീതിയാണ് . മുല്ലപ്പൂ ചൂടിയ നാരിമാർ ചേർന്നുള്ള തിരുവാതിര മത്സര ഇനമായാണ് നടത്തുന്നതെങ്കിലും ഇക്കുറി മത്സരം ഉണ്ടാവില്ലെന്ന് സംഘാടകർ വക്തമാക്കി . ആഘോഷത്തിന്റെ സമയലാഭത്തിനു വേണ്ടിയാണു ഇങ്ങനെയൊരു മാറ്റത്തിനു തയ്യാറെടുത്തത് . വീടുകളിൽ തന്നെ നട്ടുവളർത്തിയ പൂക്കളിറുത്തു കുട്ടികളുടെ നെത്ര്വതത്തിൽ കൂറ്റൻ  പൂക്കളമിടുന്നതും ആഘോഷത്തിലെ പ്രധാന ഇനമാണ് . ആഘോഷത്തിൽ പങ്കാളികൾ ആകുന്നവരെല്ലാം ചേർന്ന് പാട്ടും കളികളിലും സംഘടിപ്പിക്കുന്നതും പണ്ടുകാലത്തെ കേരളത്തിലെ ഓണനാളുകളുടെ ഓർമ്മയാണ് സമ്മാനിക്കുക . കവൻട്രി ഷിൽട്ടൻ വില്ലേജ് ഹാളിൽ തന്നെയാണ് പതിവ് പോലെ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത് . രാവിലെ ഒൻപതു മണിക്ക് തന്നെ ആഘോഷങ്ങൾ തുടങ്ങും എന്നതും പ്രത്യേകതയാണ് .

സമാജത്തിന്റെ കർക്കിടക മാസാചരണം നാളെ രാമനാമ സന്ധ്യത്തോടെയാണ് സംഘടപ്പിച്ചിരിക്കുന്നത് . പതിവ് പോലെ ഇക്കുറിയും ഔഷധ കഞ്ഞി സേവയും ഉണ്ടായിരിക്കും . ഔഷധ കൂട്ടുകൾ തയാറാക്കി തേങ്ങാപ്പാലിൽ വേവിച്ചെടുക്കുന്ന കഞ്ഞി രോഗപ്രതിരോധ ശേഷിക്കും ശരീര പുഷ്ടിക്കും ഏറെ പ്രയോജനപ്രദമായി കണക്കാക്കുന്നു . രോഗങ്ങളുടെയും ദുരിതങ്ങളുടെ നാളുകളുമായി എത്തിയിരുന്ന കർക്കിടകത്തിൽ രാമനാമം വഴി മനസും ശരീരവും കൂടുതൽ ഊർജ്ജ പ്രദമാക്കുന്ന പാരമ്പര്യ രീതിയുടെ ഓർമ്മ പുതുക്കലാണ് ഓരോ രാമായണ മാസാചരണവും . രാമായണ പാരായണം , രാമായണം ക്വിസ് , രാമായണ കഥകൾ എന്നിവയൊക്കെ കർക്കിടക മാസ ചടങ്ങുകൾ ധന്യമാക്കാൻ കാരണമാകും .

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 07727218941

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more