1 GBP = 103.55
breaking news

“ഈശോയെ അറിയുന്നതാണ് കല്പനയുടെ പൂർത്തീകരണം”; മാർ ജോസഫ് സ്രാമ്പിക്കൽ ; കവൻട്രി റീജിയനിൽ അഭിഷേകാഗ്നി ആളിക്കത്തി; സ്വർഗീയ പ്രഭ നുകർന്ന് ആയിരങ്ങൾ, ഇന്ന് സൗത്താംപ്ടണിൽ….നാളെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയനിൽ….

“ഈശോയെ അറിയുന്നതാണ് കല്പനയുടെ പൂർത്തീകരണം”; മാർ ജോസഫ് സ്രാമ്പിക്കൽ ; കവൻട്രി റീജിയനിൽ അഭിഷേകാഗ്നി ആളിക്കത്തി; സ്വർഗീയ പ്രഭ നുകർന്ന് ആയിരങ്ങൾ, ഇന്ന് സൗത്താംപ്ടണിൽ….നാളെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയനിൽ….

ഫാ. ബിജു ജോസഫ്
കവൻട്രി: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഒരുക്കിയ പ്രഥമ അഭിഷേകാഗ്നി ബൈബിൾ കൺവൻഷന്റെ കവൻട്രി റീജിയൺ ധ്യാനം വൻ വിശ്വാസപങ്കാളിത്തം കൊണ്ടും സ്വർഗീയ അനുഗ്രഹങ്ങളുടെ വർഷത്താലും പുത്തനുണർവ്വ് പകർന്നു. ബിർമിങ്ഹാം ന്യൂ ബിംഗ്‌ളി ഹാളിൽ രാവിലെ 9 മണിക്ക് ജപമാലയുടെ ആരംഭിച്ച തിരുക്കർമ്മങ്ങളിൽ സ്തുതിഗീതങ്ങൾക്കും തിരുവചനപഠന ക്ളാസുകൾക്കും ശേഷം ഉച്ചക്ക് 12 മണിക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ദിവ്യബലിയർപ്പിച്ച് വചന സന്ദേശം നൽകി.

“കല്പനകളെല്ലാം പാലിക്കുന്നുണ്ടെന്ന് പറഞ്ഞ യുവാവിനോടും ഈശോ പറഞ്ഞു, നിനക്ക് ഒരു കുറവുണ്ട്. അത് ഈശോയെ അറിയാത്തതിന്റെ കുറവായിരുന്നു. ഇന്നും കല്പനകളെല്ലാം പാലിക്കുമ്പോഴും ഈശോയെ അറിയാതിരുന്നാൽ അതായിരിക്കും നമുക്ക് സംഭവിക്കുന്ന ഏറ്റവും വലിയ കുറവ്’ – മാർ സ്രാമ്പിക്കൽ പറഞ്ഞു. തിരുവചനത്തെ കുറിച്ച് നമുക്ക് അറിവില്ലാത്തത് കൊണ്ടാണ് ഈശോയെ കുറിച്ചുള്ള അറിവിൽ നമുക്ക് തെറ്റ് പറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റീജിയനകത്ത് നിന്നും പുറത്തു നിന്നുമായി നിരവധി വൈദികരുടെ സാനിധ്യവും ദിവ്യബലിയിൽ ഉണ്ടായിരുന്നു. കവൻട്രി റീജിയൺ കോ-ഓർഡിനേറ്റർ റവ. ഫാ. ജെയ്‌സൺ കരിപ്പായിയുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിലാണ് ധ്യാനത്തിന്റെ ഒരുക്കങ്ങൾ നടന്നത്.

സ്വർഗ്ഗരാജ്യം ഒരു രഹസ്യമാണെന്നും ഈ ഭൂമിയിൽ ആ രഹസ്യത്തിന്റെ മുന്നാസ്വാദനമനുഭവിക്കുന്നത് വി. കുർബ്ബാനയിലാണെന്നും തിരുവചന പ്രഭാഷണം നടത്തിയ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ പറഞ്ഞു. വി. കുർബ്ബാന സ്വീകരിക്കുമ്പോൾ സ്വർഗീയ വിരുന്നിന്റെ പങ്കാളിത്തമനുഭവിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിവ്യകാരുണ്യ പ്രദക്ഷിണത്തോട് കൂടിയ ആരാധന അനേകർക്ക്‌ സ്വർഗീയാനന്ദം സമ്മാനിച്ചു. തങ്ങളുടെ സമീപത്തു കൂടി കടന്നു വന്ന ദിവ്യകാരുണ്യ നാഥനെ തൊട്ടു വന്ദിച്ച് വിശ്വാസികൾ അനുഗ്രഹം പ്രാപിച്ചു.

അഭിഷേകാഗ്നി കൺവൻഷന്റെ ആറാം ദിവസം ഇന്ന് സൗത്താംപ്ടണിൽ നടക്കും. ournemouth Life Centre Ltd , 711-715 Wimborne Road, Winton, Bournemouth, BH9 2AU – ൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് ശുശ്രൂഷകൾ. കോ-ഓർഡിനേറ്റർ റവ. ഫാ. ടോമി ചിറയ്ക്കൽ മണവാളന്റെ നേതൃത്വത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. കോച്ചുകളിലും സ്വകാര്യ വാഹനങ്ങളിലുമായി വിശ്വാസികൾ എത്തിച്ചേരും.

നാളെ (28 , ശനി) ബ്രിസ്റ്റോൾ – കാർഡിഫ് റീജിയണിലും (Corpus Christy RC High School , Ty-Draw Rd, Lisvane, Cardiff CF23 6XL ലും 29 , ഞായറാഴ്ച സമാപന ദിവസത്തെ കൺവെൻഷൻ (Allianz Park ,Greenlands Lanes, Hendon, London NW4 1RL) ലണ്ടൻ റീജിയണിലും നടക്കും. ബ്രിസ്റ്റോളിൽ റവ. ഫാ. പോൾ വെട്ടിക്കാട്ടിന്റെയും ലണ്ടനിൽ റവ. ഫാ. ജോസ് അന്ത്യാംകുളത്തിന്റെയും നേതൃത്വത്തിൽ കൺവൻഷന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more