1 GBP = 103.95

കവൻട്രി കേരളാ കമ്യൂണിറ്റിയെ ഇനി ഷിൻസൺ മാത്യൂ നയിക്കും. ഒപ്പം കട്ടക്ക് കൂടെ സെബാസ്റ്റിൻ ജോണും, ലിയോ ഇമ്മാനുവേലും.

കവൻട്രി കേരളാ കമ്യൂണിറ്റിയെ ഇനി ഷിൻസൺ മാത്യൂ നയിക്കും. ഒപ്പം കട്ടക്ക് കൂടെ സെബാസ്റ്റിൻ ജോണും, ലിയോ ഇമ്മാനുവേലും.

ജോർജ്ജ് മാത്യു

കവൻട്രി കേരളാ കമ്മ്യൂണിറ്റിക്ക് നവ നേത്രുത്ത്വം. ഈ മാസം മൂന്നാം തീയതി കൂടിയ ജെനറൽ ബോഡി കവൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ പ്രസിഡന്റായി ഷിൻസൺ മാത്യുവിനെയും, സെക്രട്ടറി ആയി സെബാസ്റ്റിൻ ജോണിനേയും, ട്രഷറർ ആയി ലിയോ ഇമ്മാനുവേലിനേയും, വൈസ് പ്രസിഡന്റായി ബിറ്റാജ് അഗസ്റ്റിനെയും, ജോയിന്റ് സെക്രട്ടറി ആയി റ്റിജോ ജോസഫിനെയും, ജോയിന്റ് ട്രഷറർ ആയി ദീപേഷ് സ്കറിയായെയും തിറഞ്ഞെടുത്തു.

ഷിൻസൺ മാത്യൂ കവുന്നുംപാറയിൽ

നാഗ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ, എംഎസ്ഡബ്ല്യൂ, എം ഫിൽ ബിരുദവും ബിരുദാനന്ത ബിരുദവും പാസ്സായതിന് ശേഷം രണ്ട് വർഷക്കാലം നാട്ടിൽ അധ്യാപകനായും, അഞ്ച് വർഷക്കാലം ചൈൽഡ്‌ലൈനിൽ സോഷ്യൽ വർക്കറായും ജോലി നോക്കിയതിന് ശേഷം 2009 ൽ യുക്കെയിൽ എത്തുകയും 2010 മുതൽ യുകെയിൽ ഒരു രജിസ്ട്രേഡ് സീനിയർ സോഷ്യൽ വർക്കറായി ജോലി നോക്കുകയും ചെയ്യുന്നു. ഇപ്പോൾ ലോക്കൽ സ്കൂൾ ഗവർണറായും, കവൻട്രി കേരളാ സ്ക്കൂൾ ഡൈറക്ടർ, അസിസ്റ്റ്ന്റ് ഹെഡ് മാസ്റ്റർ, വേദപാട അഭ്യാപകൻ, അതുപോലെ കവൻട്രി ആൻഡ് വാർവിക്ഷയർ ക്നാനായ യൂണിറ്റിന്റെ പ്രസിഡന്റായും സേവനം ചെയ്യ്ത് വരുന്നു. കവൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ സെക്രട്ടറി ആയി സ്തുത്യർഹ സേവനം ചെയ്ത പരിചയ സബത്തുമായാണ് ഇപ്പോൾ കവൻട്രിയെ നയിക്കാൻ തയ്യാറായിരിക്കുന്നത്.

സെബാസ്റ്റ്യൻ ജോൺ

കോട്ടയം കൂടല്ലൂര് ജനിച്ച് വളർന്ന് മൈസൂർ യൂണിവേഷ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദവും, ഭുവനേശ്വർ യൂണിവേഷ്‌സിറ്റയിൽ നിന്ന് ടൂറിസം അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്ത ബിരുദവും നേടിയതിന് ശേഷം വിവിധ കബനികളിൽ കോപ്പി എഡിറ്റർ ആയി സേവനം ചെയ്തതിന് ശേഷം യുകെയിൽ എത്തുകയും, ഇപ്പോൾ എൻ എച്ച് എസ്സിൽ വളരെ കാലമായി ജോലി നോക്കുന്നു. ഇപ്പോൾ സി കെ സി യുടെ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടിരികുന്നു.

ലിയോ ഇമ്മാനുവേൽ

കവൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ രൂപീകരണം മുതൽ പല കമ്മറ്റികളിലായി മുൻ ട്രഷറർ, ഏരിയാ കോർഡിനേറ്റർ, പ്രോഗ്രാം കോർഡിനേറ്റർ എന്നിങ്ങനെ വിവിധ മേഘലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ സികെസി യുടെ ട്രഷറർ ആയി തിരഞ്ഞെടുക്കുമ്പോൾ ഒത്തിരി പ്രവർത്തി പരിചയവുമായാണ് സേവനം ചെയ്യാൻ എത്തിയിരിക്കുന്നത്.

ബിറ്റാജ് അഗസ്റ്റിൻ

പല ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകുകയും, കവൻട്രി എൻ എച്ച് എസ് ൽ സ്റ്റെറ്റൈൽ സെർവ്വീസ്സസ്സിൽ സൂപ്പർവൈസറായി ജോലിനോക്കുകയും, കവൻട്രി കേരളാ സ്കൂൾ ചെയർമാൻ, അദ്യാപകൻ, മുൻ വേദപാട അഭ്യാപകൻ, വെസ്റ്റ് മിഡ്‌ലാന്റ് പോലീസ് സ്ട്രീറ്റ്വാച്ച് മെബർ, എൻ എച്ച് എസ് ഫ്രീഡം ടു സ്പീക്ക് ഗാർഡിയൻ എന്നിങ്ങനെ വിവിധ തലങ്ങളിൽ സേവനം ചെയ്ത പ്രവർത്തി പരിജയവുമായാണ് ഇപ്പോൾ സി കെ സി യുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിഇന്നത്.

റ്റിജോ ജോസഫ്

ഒരു സീനിയർ സോഫ്റ്റ്വെയർ എൻജിനീയർ ആയി യുകെയിൽ അറിയപ്പെടുന്ന ഒരു കാർ കമ്പനിയിൽ ജോലി ചെയ്യുന്നു. വളരെയധികം ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി സേവനം ചെയ്തിട്ടുണ്ട്. മുൻ സികെസി ഏരിയാ കോ ഓർഡിനേറ്ററായും, യ്ക്ക്മ റെപ്രസെന്റെറ്റീവായും ഉള്ള പ്രവർത്തി പരിചയവുമായാണ് ഇപ്പോൾ ജോയിൻറ് സെക്രട്ടറി ആയി എത്തിയിരിക്കുന്നത്.

ദീപേഷ് സ്കറിയാ

നാട്ടിൽ MBA, MA എനിങ്ങനെ ബിരുദവും ബിരുദാനന്ത ബിരുദവും നേടിയതിന് ശേഷം ഇന്ത്യയിലും ദുബായിലും ഫൈനാന്ഷ്യൽ കമ്പനികളിൽ വളരെ കാലം ജോലി ചെയ്തതിന് ശേഷം യുകെയിൽ എത്തുകയും കഴിഞ്ഞ പത്ത് വർഷമായി യുകെയിൽ സ്വന്തമായി ബിസ്സിനസ് നടത്തുന്നു. മുൻ സികെസി ഏരിയാ കോഓർഡിനേറ്റർ, വൈസ് പ്രസിഡന്റ്, ജോയിന്റ്ട്രഷറർ, ട്രഷറർ എന്നിങ്ങനെ വിവിധ തലത്തിൽ സേവനം ചെയ്ത പ്രവർത്തി പരിചയവുമായാണ് ഇപ്പോൾ ജോയിന്റ് ട്രഷറർ ആയി സേവനം ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more