1 GBP = 104.13

ഗുജറാത്തിൽ രണ്ടു ഡോസ്​ വാക്​സിനും സ്വീകരിച്ച ആരോഗ്യപ്രവർത്തകന്​ കോവിഡ്​

ഗുജറാത്തിൽ രണ്ടു ഡോസ്​ വാക്​സിനും സ്വീകരിച്ച ആരോഗ്യപ്രവർത്തകന്​ കോവിഡ്​

അഹ്​മദാബാദ്​: ഗുജറാത്തിൽ കോവിഡ്​ വാക്​സിന്‍റെ രണ്ടു ഡോസും സ്വീകരിച്ച ആരോഗ്യപ്രവർത്തകന്​ രോഗം. ഗാന്ധിനഗർ സ്വദേശിയായ ആരോഗ്യപ്രവർത്തകൻ ​ജനുവരി 16നാണ്​ ആദ്യഡോസ്​ വാക്​സിൻ സ്വീകരിച്ചത്​. ഫെബ്രുവരി 15ന്​​ രണ്ടാമത്തെ ഡോസ്​ സ്വീകരിച്ചു​.

​പിന്നീട്​ കടുത്ത പനി തുടങ്ങിയതോടെ സാമ്പിളുകൾ ​േകാവിഡ്​ പര​ിശോധനക്കായി അയക്കുകയായിരുന്നു. ഫെബ്രുവരി 20ന്​ ഇ​േദ്ദഹം കോവിഡ്​ പോസിറ്റീവാണെന്ന്​ ഫലം വന്നതായി ഗാന്ധിനഗർ ചീഫ്​ മെഡിക്കൽ ഒാഫിസർ പറഞ്ഞു. 

വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ അദ്ദേഹത്തിന്‍റെ പരിശോധന ഫലം നെഗറ്റീവായതായും തിങ്കളാഴ്ച മുതൽ വീണ്ടും ജോലിയിൽ പ്രവേശിക്കുമെന്നും സി.എച്ച്​.ഒ കൂട്ടിച്ചേർത്തു. 

വാക്​സിന്‍റെ രണ്ടുഡോസുകളും സ്വീകരിച്ചതിന്​ ശേഷം വൈറസിനെതിരായ ആന്‍റിബോഡി രൂപപ്പെടാൻ സാധാരണയായി 45 ദിവസമെടുക്കും. അതിനാൽ വാക്​സിൻ സ്വീകരിച്ചതിന്​ ശേഷവും മാസ്​ക്​ ധരിക്കുകയും കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കുകയും വേണമെന്നും ചീഫ്​ മെഡിക്കൽ ഓഫിസർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more