1 GBP = 103.96

കത്വ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി: ഫേസ്ബുക്കിനും ട്വിറ്ററിനും ഗൂഗിളിനും കോടതി നോട്ടീസ്

കത്വ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി: ഫേസ്ബുക്കിനും ട്വിറ്ററിനും ഗൂഗിളിനും കോടതി നോട്ടീസ്

ന്യൂഡൽഹി: കത്വയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ട് വയസുകാരിയുടെ പേര് വെളിപ്പെടുത്തിയതിന് സോഷ്യൽ മീഡിയ സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ എന്നിവർക്ക് കോടതി നോട്ടീസ് നൽകി. ഡൽഹി ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് നോട്ടീസ് സോഷ്യൽ മീഡിയ ഭീമൻമാർക്ക് നൽകിയത്.
നേരത്തെ ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചപ്പോൾ കമ്പനിയുടെ ഇന്ത്യൻ പ്രതിനിധികൾ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. കോടതിയുമായി ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാനുള്ള അധികാരം അവർക്കില്ലെന്നായിരുന്നു പ്രതികരണം. മേയ് 29ന് ഈ വിഷയത്തിൽ കോടതി വീണ്ടും വാദം കേൾക്കും.

നേരത്തെ കത്വ പെൺകുട്ടിയുടെ പേരും ചിത്രവും വിശദാംശങ്ങളും വെളിപ്പെടുത്തിയ മാദ്ധ്യമങ്ങൾക്ക് ഡൽഹി ഹൈക്കോടതി 10ലക്ഷം രൂപ വീതം പിഴ ചുമത്തിയിരുന്നു. ബലാത്സംഗത്തിന് ഇരയായവരുടെ പേരോ വിശദാംശങ്ങളോ വെളിപ്പെടുത്തുന്നവർക്ക് പോക്സോ നിയമത്തിലെ 23ാം വകുപ്പ് അനുസരിച്ച് ആറ് മാസത്തെ തടവുശിക്ഷയ്ക്ക് വിധിക്കാൻ നിയമത്തിൽ വകുപ്പുണ്ടെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീതാമിത്തൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവർ അംഗങ്ങളായ ബെഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more