1 GBP = 103.12

വീട്ടില്‍ വീണ്ടും വീണ്ടും വഴക്ക് കൂടാറുണ്ടോ, സാമ്പത്തിക ഞെരുക്കം വഴക്കിന് കാരണമാകാറുണ്ടോ? നിങ്ങളുടെ ബന്ധം പുനഃപരിശോധിക്കാന്‍ സമയമായി

വീട്ടില്‍ വീണ്ടും വീണ്ടും വഴക്ക് കൂടാറുണ്ടോ, സാമ്പത്തിക ഞെരുക്കം വഴക്കിന് കാരണമാകാറുണ്ടോ? നിങ്ങളുടെ ബന്ധം പുനഃപരിശോധിക്കാന്‍ സമയമായി

ആരോഗ്യകരമായ ബന്ധം ജീവിതത്തില്‍ ഏറെ അത്യാവശ്യമാണ്. പ്രത്യേകിച്ച് ജീവിത പങ്കാളിയുമായുള്ള ബന്ധം. എങ്ങനെയാണ് ആരോഗ്യകരമായ ഒരു ബന്ധം ജീവിത പങ്കാളിയുമായി ഉണ്ടാക്കിയെടുക്കുക എന്നത് പലരേയും ആശ്ചര്യപ്പെടുത്തുന്ന ഒരു ചോദ്യമാണ്. വിവാഹശേഷം തങ്ങളുടെ ദാമ്പത്യം ശരിയായ വിധത്തിലാണോ പോകുന്നത് എന്നറിയാന്‍ ജീവിതത്തിലെ ചില കാര്യങ്ങളെ ഒന്ന് ശ്രദ്ധിച്ചാല്‍ മതി.

വീട്ടില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വഴക്കുകള്‍ ബന്ധത്തിന്റെ ഹൃദ്യത നഷ്ടമായി എന്നതിന്റെ സൂചനയാണ്. പ്രണയം തോന്നുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന ബയോ മെക്കാനിക്കല്‍ പ്രവര്‍ത്തനങ്ങല്‍ ആറ് മുതല്‍ 24 മാസം വരെയെ നിലനില്‍ക്കൂ. ഹണിമൂണ്‍ കാലം കഴിയുന്നതോടെ രണ്ട് പേരുടേയും പ്രണയം ഒരുവഴിയ്ക്കാകുമെന്ന് സാരം.

സാമ്പത്തിക ഞെരുക്കമാണ് പല ബന്ധങ്ങളിലും വില്ലനാകുന്നത്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും സാമ്പത്തിക കാര്യങ്ങളെ ചൊല്ലി വഴക്കുന്നുണ്ടാക്കുന്നവര്‍ ഡിവോഴ്‌സ് ചെയ്യാനുള്ള സാധ്യ ഇരട്ടിയാണ് എന്ന് സര്‍വ്വേഫലങ്ങള്‍ സൂചിപ്പിക്കുന്നു. വഴക്കിനിടയിലെ വാദപ്രതിവാദങ്ങളാണ് ബന്ധം തകരാന്‍ ഇടയാക്കുന്നത്. ഇത്തരത്തില്‍ വഴക്കുണ്ടാക്കുന്ന ദമ്പതികള്‍ ലൈംഗികമായി താല്‍പ്പര്യം പ്രകടിപ്പിക്കാറില്ല. പ്രണയപൂര്‍വ്വം ഇണയുടെ ചുണ്ടില്‍ ചുംബിക്കുന്നത് നിങ്ങളില്‍ ഇപ്പോഴും പ്രണയം അവശേഷിക്കുന്നു എന്നതിന്റെ സൂചനയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more