1 GBP = 103.16

കൗൺസിൽ ടാക്സുകൾ നൂറു പൗണ്ട് വരെ വർദ്ധിക്കും; നിരക്ക് വർദ്ധിപ്പിക്കാൻ കൗൺസിലുകൾക്ക് സർക്കാരിന്റെ അനുമതി

കൗൺസിൽ ടാക്സുകൾ നൂറു പൗണ്ട് വരെ വർദ്ധിക്കും; നിരക്ക് വർദ്ധിപ്പിക്കാൻ കൗൺസിലുകൾക്ക് സർക്കാരിന്റെ അനുമതി

ലണ്ടൻ: കൗൺസിൽ ടാക്സ് നിരക്ക് വർദ്ധനയ്ക്ക് സർക്കാർ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം എടുത്ത് കളഞ്ഞു. കൗൺസിലുകൾക്ക് പരമാവധി 5.99 ശതമാനം വർദ്ധനവ് വരെ നടപ്പിലാക്കാൻ സർക്കാരിന്റെ അനുമതി. അടുത്ത വർഷം മുതൽ നടപ്പാക്കുന്ന വർദ്ധനവ് ബ്രിട്ടനിലെ ഓരോ കുടുംബങ്ങൾക്കും കൗൺസിൽ ടാക്സ് നിരക്കിൽ 100 പൗണ്ട് വരെ ഒരു വർഷം കൂടും. കൗൺസിൽ ടാക്സ് വർദ്ധനവിന് ലോക്കൽ റഫറണ്ടം പോലും നടത്തേണ്ട ആവശ്യമില്ല. അധികം ഈടാക്കുന്ന തുകയുപയോഗിച്ച് സോഷ്യൽ കെയറിന് ആവശ്യമായ ഫണ്ട് കണ്ടെത്തണമെന്നാണ് സർക്കാർ നിർദ്ദേശം.

ബാൻഡ് ഡിയിലുള്ള വീടുകൾക്ക് അടുത്ത വർഷം മുതൽ കൗൺസിൽ ടാക്സ് ശരാശരി 1653.30 പൗണ്ടിൽ എത്തുമെന്ന് സാരം. കമ്മ്യൂണിറ്റിസ് സെക്രട്ടറി സാജിദ് ജാവേദ് കൗൺസിലുകൾക്ക് 2.99 ശതമാനവും ലണ്ടൻ ബോറോ ഉൾപ്പെടുന്ന 152 ഓളം കൗൺസിലുകൾക്ക് അധികം 3 ശതമാനം വർദ്ധനവും ഏർപ്പെടുത്താമെന്നാണ്.

കൗൺസിൽ ടാക്സ് വര്ധനവിനെതിരെ പ്രതിഷേധവും വ്യാപകമാകുന്നുണ്ട്. കഴിഞ്ഞ രണ്ടു ദശകത്തിനിടക്ക് കൗൺസിൽ ടാക്സ് ഇരട്ടിയോളമാണ് വർദ്ധിച്ചത്. സാധാരണക്കാരായ ആളുകളുടെ നട്ടെല്ലൊടിക്കുന്നതാണ് പുതിയ വർദ്ധനവെന്ന് ഏവരും ചൂണ്ടിക്കാട്ടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more