1 GBP = 104.01

കൗൺസിൽ ടാക്സ് വർദ്ധിപ്പിക്കാൻ തയ്യാറായി കൗൺസിലുകൾ; ശരാശരി വർദ്ധനവ് £100; പാർക്കിങ് പെർമിറ്റുകൾ അടക്കമുള്ളവക്കും വർദ്ധനവ്

കൗൺസിൽ ടാക്സ് വർദ്ധിപ്പിക്കാൻ തയ്യാറായി കൗൺസിലുകൾ; ശരാശരി വർദ്ധനവ് £100; പാർക്കിങ് പെർമിറ്റുകൾ അടക്കമുള്ളവക്കും വർദ്ധനവ്

ലണ്ടൻ: സാധാരണക്കാർക്ക് തിരിച്ചടിയായി കൗൺസിൽ ടാക്സുകളിൽ വൻ വർദ്ധന. യുകെയിലെ ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്കാണ് വർദ്ധനവ് തിരിച്ചടിയാകുക. 95 ശതമാനം കൗൺസിലുകളും വർദ്ധനവ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ വളരെ ചെറിയൊരു ശതമാനം കൗൺസിലുകൾ വർദ്ധന മരവിപ്പിക്കുകയോ ടാക്സ് തുക കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ശവസംസ്‌കാരത്തിനും, പാര്‍ക്കിംഗ് പെര്‍മിറ്റുകളും ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങള്‍ക്കും വര്‍ദ്ധനവ് നടപ്പാക്കി കുടുംബങ്ങളെ പിഴിയാനാണ് കൗണ്‍സിലുകള്‍ ലക്ഷ്യമാക്കുന്നത്.

അതേസമയം പ്രായമായവര്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിടുകയെന്ന് ലോക്കല്‍ ഗവണ്‍മെന്റ് ഇന്‍ഫൊര്‍മേഷന്‍ യൂണിറ്റ് നടത്തിയ പഠനം പറയുന്നു. കെയര്‍ സെക്ടര്‍ തകര്‍ച്ചയുടെ വക്കിലാണെന്ന് നാഷണല്‍ ഓഡിറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കവെയാണ് ഈ വെട്ടിക്കുറവ് വരുന്നത്. കെയര്‍ ഹോമുകള്‍ക്ക് ആവശ്യമായ തുക നീക്കിവെയ്ക്കാതെയാണ് ടൗണ്‍ ഹാളുകള്‍ പ്രവര്‍ത്തനം താളംതെറ്റിക്കുന്നത്.

പ്രാദേശിക ഹിതപരിശോധന ഇല്ലാതെ തന്നെ കൗണ്‍സില്‍ ടാക്‌സ് 6 ശതമാനം ഉയര്‍ത്താമെന്ന് കമ്മ്യൂണിറ്റീസ് സെക്രട്ടറി സാജിദ് ജാവിദ് വ്യക്തമാക്കിയിരുന്നു. ഇതില്‍ 3 ശതമാനം സോഷ്യല്‍ കെയറും, 3 ശതമാനം മറ്റ് സര്‍വ്വീസുകളുമാണ്. പോലീസ് & ക്രൈം കമ്മീഷണര്‍മാര്‍ക്ക് ഒരു കുടുംബത്തില്‍ നിന്നും 12 പൗണ്ട് പിരിക്കാനും അനുമതി ലഭിച്ചതോടെ ഒരു ബാന്‍ഡ് ഡി വസ്തുവിന്റെ വാര്‍ഷിക ബില്‍ 107 പൗണ്ടെങ്കിലും വര്‍ദ്ധിക്കാനാണ് സാധ്യത.
ബാന്‍ഡ് ഇ ഹോമാണെങ്കിലും 129 പൗണ്ടും, ബാന്‍ഡ് എച്ച് വീടെങ്കില്‍ 203 പൗണ്ടും വര്‍ദ്ധിക്കാം. ടാക്‌സ് വര്‍ദ്ധിക്കുന്ന കാര്യത്തെക്കുറിച്ച് ജനങ്ങള്‍ അത്രയൊന്നും ബോധവാന്‍മാരല്ലെന്നതാണ് മറ്റൊരു വസ്തുത.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more