1 GBP = 103.94

പ്രശസ്ത  സൈക്യാട്രി വിദഗ്ദൻ  ഡോക്ടർ ചെറിയാൻ സെബാസ്റ്റ്യൻ്റെ സേവനം യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ “ഉയിർ” പരിപാടിയിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നു…. വൈകുന്നേരം 7 pm മുതൽ 8 pm വരെ…..

പ്രശസ്ത  സൈക്യാട്രി വിദഗ്ദൻ  ഡോക്ടർ ചെറിയാൻ സെബാസ്റ്റ്യൻ്റെ സേവനം യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ “ഉയിർ” പരിപാടിയിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നു…. വൈകുന്നേരം 7 pm മുതൽ 8 pm വരെ…..

ഷാജി തോമസ്
(യുക്മ ചാരിറ്റി ഫൗണ്ടേഷൻ)

യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന  കൗൺസിലിംഗ് പ്രോഗ്രാം  “ഉയിർ”    ഇന്ന് ബുധനാഴ്ച (11/11/2020) 7 PM മുതൽ 8 PM വരെ ഉണ്ടായിരിക്കുന്നതാണ്. ഫോണിലൂടെ ഡോക്ടറുടെ സേവനം ആവശ്യമുള്ളവർക്ക് പ്രശസ്ത  സൈക്യാട്രി വിദഗ്ദൻ  ഡോക്ടർ ചെറിയാൻ സെബാസ്റ്റ്യൻ ഉപദേശം നൽകുന്നതാണ്.

യുകെയിൽ ഇഥംപ്രദമമായി ആരംഭിച്ച പ്രതിവാര  പരിപാടിയിലൂടെ നൂറുകണക്കിനാളുകൾക്ക് സ്വാന്തനമാകുവാൻ സാധിച്ചിട്ടുണ്ട്. ഈ പരിപാടി ആരംഭിച്ചതിന് ശേഷം നിരവധിയാളുകൾ ഡോക്ടറെ ബന്ധപ്പെടുകയും തങ്ങളുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തു എന്നുള്ളത് യുക്മ ചാരിറ്റി ഫൗണ്ടേഷനെ സംബന്ധിച്ചിടത്തോളം അഭിമാനമുയർത്തുന്ന കാര്യമാണ്. 

ഓരോരുത്തർക്കും അവരവരുടെ സ്വകാര്യത ഒട്ടും നഷ്ടപ്പെടാതെ ഡോക്ടറോട് നേരിട്ട് ഫോണിൽ സംസാരിച്ച്  പ്രശ്ന പരിഹാരം തേടാൻ സാധിക്കുമെന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത. യുകെയിലെ സാഹചര്യത്തിൽ ലഭിക്കുന്ന ഈ അവസരം ആവശ്യമുള്ളവർക്ക് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.

 മനോജ്കുമാർ പിള്ള നേതൃത്വം കൊടുക്കുന്ന യുക്മ ദേശീയ സമിതി  നിരവധിയായ പ്രശ്നങ്ങളിൽ സമയോചിതമായി ഇടപെപെട്ട് അവയ്ക്ക് പരിഹാരം കാണുവാൻ സാധിച്ചു എന്നത് അഭിമാനകരമായ കാര്യമാണ്. ചെറുതും വലുതുമായി നിരവധി കാര്യങ്ങൾക്ക് വേണ്ടി ഇടപെടുകയും വളരെയധികം കാര്യങ്ങൾ  നേടിയെടുക്കുവാനും യുക്മ ദേശീയ സമിതിക്ക്, റീജിയണൽ കമ്മിറ്റികളുടേയും അംഗ അസോസിയേഷനുകളുടേയും, യുകെയിലെ മറ്റെല്ലാവരുടേയും പിന്തുണയോടെ കഴിഞ്ഞിട്ടുണ്ട്. ഇനിയും നേടിയെടുക്കാനുള്ള കാര്യങ്ങൾക്ക് എല്ലാവരുടേയും പിന്തുണയും യുക്മ ദേശീയ സമിതി അഭ്യർത്ഥിക്കുന്നു.

ആദ്യ ഘട്ടത്തിൽ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ വീതം യുക്മ ചാരിറ്റി ഫൗണ്ടേഷൻ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന പരിപാടി ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൂർണ്ണമായ വ്യക്തി സ്വകാര്യത പാലിക്കുന്നതായിരിക്കും പരിപാടിയെന്ന് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ചുമതലയുള്ള ഷാജി തോമസ്, ടിറ്റോ തോമസ്, വർഗീസ് ഡാനിയേൽ, ബൈജു തോമസ് എന്നിവർ അറിയിച്ചു.

“ഉയിർ” ൻ്റെ കൗൺസിലിംഗ് ഇന്ന് ബുധനാഴ്ച (11/11/20) വൈകുന്നേരം 7 PM മുതൽ 8 PM വരെ ഉണ്ടായിരിക്കുന്നതാണ്. ബ്രോംലി ഓക്സ്ലീസ് എൻഎച്ച്എസ് ട്രസ്റ്റിൽ സൈക്കാട്രി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോ. ചെറിയാൻ സെബാസ്റ്റ്യൻ്റെ സേവനം ലഭ്യമാണ്.

ഡോക്ടറെ വിളിക്കേണ്ട നമ്പർ: 07860 476432

കോവിഡ് ലോകത്തിന് ഭീഷണി ഉയർത്തിയ പരീക്ഷണ കാലഘട്ടത്തെ അതിജീവിക്കുവാൻ മറ്റെല്ലാ ജനസമൂഹങ്ങൾക്കുമൊപ്പം യു കെ മലയാളി സമൂഹത്തിനും കഴിയണമെന്ന കാഴ്ചപ്പാടോടെ യുക്മ ചാരിറ്റി ഫൗണ്ടേഷൻ ആരംഭിച്ചിരിക്കുന്ന “ഉയിർ” ന് എല്ലാവിധ ഭാവുകങ്ങളും യുക്മ ദേശീയ കമ്മറ്റിക്ക്‌ വേണ്ടി പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ ആശംസിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more