1 GBP = 104.05

ബ്രിസ്റ്റോള്‍ കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ ക്രിസ്മസ് പുതുവത്സരാഘോഷം ‘ഡിസംബര്‍ ഫെസ്റ്റ് 2017 ‘ ഇന്ന്…..

ബ്രിസ്റ്റോള്‍ കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ ക്രിസ്മസ് പുതുവത്സരാഘോഷം ‘ഡിസംബര്‍ ഫെസ്റ്റ് 2017 ‘  ഇന്ന്…..

രാജേഷ്
യുകെയിലെ പ്രമുഖ ക്ലബ്ബായ കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ 2017ലെ ക്രിസ്മസ് പുതുവത്സരാഘോഷമായ ഡിസംബര്‍ ഫെസ്റ്റ് 2017 ഇന്ന് വൈകുന്നേരം ക്ലബ്ബിന്റെ പ്രസിഡന്റ് ശ്രി ജോസ് തോമസ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വിവിധ കലാപരിപാടികളും ,വ്യത്യസ്തമായ ഗെയിംസുകളും ഉണ്ടാകും .

ഡിസംബര്‍ ഫെസ്റ്റിന്റെ പ്രത്യേകത ഈ വര്ഷം പ്രശസ്ത തബല ,മൃദംഗ വിദ്വാനും കലാലയ സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ സ്ഥാപകനുമായ ശ്രി കുംഭകോണ വെങ്കിടേശനും ,യുകെയിലെ പ്രമുഖ സംഗീത സ്‌കൂളായ രാഗവിദ്യ സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ സ്ഥാപകയുമായ ശ്രിമതി ദുര്ഗ രാമകൃഷ്ണനും ചേര്‍ന്ന് മൃദംഗത്തിലും വീണയിലും വിസ്മയം സൃഷ്ട്ടിച്ചു കൊണ്ട് അവതരിപ്പിക്കുന്ന കളേര്‍സ് ഓഫ് ഇന്ത്യ ,ബോളിവുഡ് രാഗാസ് എന്ന വ്യത്യസ്തമാര്‍ന്ന സംഗീത സന്ധ്യയാണ് .ആസ്വാദകര്‍ ഏറെ ഇഷ്ടപെടുന്ന ഒരു സംഗീത വിരുന്നു ആകുമെന്നതില്‍ സംശയമില്ല .

തുടര്‍ന്ന കോസ്‌മോപോളിറ്റന്‍ ക്ലബ്ബിനെ നൃത്ത വിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ഇന്ത്യന്‍ ഫ്യൂഷന്‍ ഡാന്‍സും അവതരിപ്പിക്കും .ക്ലബ്ബിന്റെ അംഗവും സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ കുമാരി സ്‌നേഹല്‍ സുനില്‍ കൊറിയോഗ്രാഫി ചെയ്ത ഡാന്‍സ് മുന്‍പ് പല വേദികളിലും ആസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട് .ചടങ്ങിനോടബന്ധിച്ചു ഈ വര്‍ഷത്തെ സ്വാന്തനം എന്ന ക്രിസ്മസ് കരോള്‍ ചാരിറ്റി പ്രോഗ്രാമിലൂടെ ക്ലബ്ബങ്ങള്‍ സ്വരൂപിച്ച സംഭാവനകള്‍ കേരളത്തിലെ മലയാറ്റൂരിലുള്ള ദൈവദാന്‍ എന്ന ഓള്‍ഡ് ഏജ് ഹോമിന് കൈമാറും .

ഡിസംബര്‍ ഫെസ്റ്റ് 2017 ന്റെ മറ്റൊരു പ്രത്യേകത മാസ്റ്റര്‍ ഷെഫിന്റെ ലൈവ് കേരള ഫുഡ് കൌണ്ടര്‍ ആണ് . ചടങ്ങിനോടനുബന്ധിച്ചു ബിഎംസി (ബ്രിസ്റ്റോള്‍ മലയാളീ മ്യൂസിക് ) യുടെ സംഗീത വിരുന്നും ഉണ്ടാകും .

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ടതു ഇമെയില്‍ :[email protected]

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more