1 GBP = 103.12

യുകെയിലുടനീളം കോവിഡ് നിരക്ക് കുറയുന്നത് തുടരുന്നു

യുകെയിലുടനീളം കോവിഡ് നിരക്ക് കുറയുന്നത് തുടരുന്നു

ലണ്ടൻ: യുകെയിലുടനീളം കോവിഡ് നിരക്ക് കുറയുന്നതായി റിപ്പോർട്ട്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിന്റെ (ONS) പുതിയ ഡാറ്റ അനുസരിച്ച്, നിലവിൽ യുകെയിൽ കൊറോണ വൈറസ് ഉള്ള ആളുകളുടെ എണ്ണം കുറയുന്നത് തുടരുകയാണ്.

ഏപ്രിൽ 16 ന് അവസാനിച്ച ആഴ്ചയിൽ ഏകദേശം 3.76 ദശലക്ഷം ആളുകൾക്ക് രോഗം ബാധിച്ചതായി സൂചിപ്പിക്കുന്നു. ഏകദേശം 17 ആളുകളിൽ ഒരാക്കാണ് രോഗബാധയുള്ളത്. കഴിഞ്ഞ ആഴ്‌ചയിൽ നിന്ന് ഏകദേശം 15% ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞയാഴ്ച്ച കോവിഡ് ബാധിച്ചവരുടെ എണ്ണം 4.4 ദശലക്ഷമായിരുന്നു. 15 പേരിൽ ഒരാൾക്കാണ് രോഗബാധയുണ്ടായിരുന്നത്.

പാൻഡെമിക് ആരംഭിച്ചതിനുശേഷം ഇംഗ്ലണ്ടിലെ 70% ആളുകൾക്കും കൊറോണ വൈറസ് ഉണ്ടായിരുന്നതായും ഡാറ്റ സൂചിപ്പിക്കുന്നു. യുകെയിൽ അണുബാധയുടെ മൊത്തത്തിലുള്ള ഇടിവിനെ ഒഎൻഎസ് ഉദ്യോഗസ്ഥർ സ്വാഗതം ചെയ്തു, എന്നാൽ വൈറസിന്റെ അളവ് ഉയർന്നതായി ഉദ്യോഗസ്‌ഥർ മുന്നറിയിപ്പ് നൽകി.

ഒഎൻഎസ് നടത്തിയ പരിശോധനയെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ പഠനം, ഈ മാസത്തിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിലെ ഭൂരിഭാഗം ആളുകൾക്കും സൗജന്യ പരിശോധന അവസാനിപ്പിച്ചതിനുശേഷമുള്ളതാണ്. പൊതുജനങ്ങൾക്കുള്ള ചില പരിമിതമായ സൗജന്യ പരിശോധനകൾ സ്കോട്ട്ലൻഡിൽ ഏപ്രിൽ അവസാനം വരെയും വെയിൽസിലും വടക്കൻ അയർലൻഡിലും ജൂൺ അവസാനം വരെയും തുടരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more