1 GBP = 104.17

2020 ഓടെ സാധാരണക്കാരായ മൂന്ന് ദശലക്ഷം തൊഴിലാളികൾക്ക് മിനിമം വേതനത്തിൽ 5000 പൗണ്ടോളം നഷ്ടമാകുമെന്ന് കോർബിന്റെ മുന്നറിയിപ്പ്

2020 ഓടെ സാധാരണക്കാരായ മൂന്ന് ദശലക്ഷം തൊഴിലാളികൾക്ക് മിനിമം വേതനത്തിൽ 5000 പൗണ്ടോളം നഷ്ടമാകുമെന്ന് കോർബിന്റെ മുന്നറിയിപ്പ്

ലണ്ടൻ: മിനിമം വേതനത്തിൽ തൊഴിലെടുക്കുന്ന സാധാരണക്കാരായ മൂന്ന് ദശലക്ഷത്തോളം തൊഴിലാളികൾക്ക് വേതനമായി ലഭിക്കേണ്ട 5000 പൗണ്ടോളം നഷ്ടപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ മുന്നറിയിപ്പ് നൽകി. ബഡ്ജറ്റിന് മുൻപായി നടത്തിയ പ്രസംഗത്തിലാണ് കോർബിൻ ഇത് പ്രസ്താവിച്ചത്.

ലേബർ പാർട്ടി നടത്തിയ പരിശോധനയിൽ 2020 ഓടെ മിനിമം നാഷണൽ വേതനം മണിക്കൂറിൽ £9.30
ആകേണ്ട സ്ഥാനത്ത് മണിക്കൂറിൽ £8.25 മാത്രമേ എത്തുകയുള്ളൂ എന്നും പറയുന്നു. സാധാരണക്കാരായ തൊഴിലാളികളെ സംബന്ധിച്ച് ഈ അന്തരം വളരെ വലുതാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇന്നത്തെ നിലയിൽ സാമ്പത്തിക വളർച്ചയിൽ ഉണ്ടാകുന്ന പോരായ്മ വേതന വർദ്ധനവിനെ ഏറെ ബാധിക്കുമെന്നും കോർബിൻ പറയുന്നു.

കൂടാതെ സർക്കാരിന്റെ യൂണിവേഴ്‌സൽ ടാക്സ് ക്രെഡിറ്റ് സമ്പ്രദായവും ചെലവ് ചുരുക്കൽ നയങ്ങളും പുനഃപരിശോധിക്കണമെന്നും കോർബിൻ ആവശ്യപ്പെടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more