1 GBP = 103.12

പരിസ്ഥിതി സൗഹൃദ തൊഴിലുകൾക്ക് പ്രാമുഖ്യം; ബ്രിട്ടനിൽ നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ; ഇരുപതിനായിരത്തിലധികം വിൻഡ് ടർബൈനുകൾ; ലേബർ പാർട്ടി കോൺഫറൻസിൽ പ്രഖ്യാപനങ്ങളുമായി ജെറമി കോർബിൻ

പരിസ്ഥിതി സൗഹൃദ തൊഴിലുകൾക്ക് പ്രാമുഖ്യം; ബ്രിട്ടനിൽ നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ; ഇരുപതിനായിരത്തിലധികം വിൻഡ് ടർബൈനുകൾ; ലേബർ പാർട്ടി കോൺഫറൻസിൽ പ്രഖ്യാപനങ്ങളുമായി ജെറമി കോർബിൻ

ലിവർപൂൾ: ലിവർപൂളിൽ നടന്ന ലേബർ പാർട്ടി കോൺഫറൻസിലാണ് പ്രതിപക്ഷ നേതാവും ലേബർ പാർട്ടി നേതാവുമായ ജെറമി കോർബിന്റെ പ്രഖ്യാപനങ്ങൾ. ബ്രിട്ടനിലെ ഊർജ്ജ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലാണ് പാർട്ടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടനിൽ ഇരുപതിനായിരത്തിലധികം വിൻഡ് ടർബൈനുകൾ സ്ഥാപിച്ച് കൂടുതൽ പരിതിസ്ഥിതി സൗഹൃദ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് ജെറമി കോർബിൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം ഇരുപതിനായിരത്തിലധികം വിൻഡ് ടർബൈനുകൾ അധികമായി സ്ഥാപിക്കാനാണ് കോർബിന്റെ നിർദ്ദേശം. ഇതുവഴി അധികമായി നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു.

ഏകദേശം നാല് ലക്ഷത്തിലധികം വീടുകളിൽ റിട്രോ ഫിറ്റിങ് ഇൻസുലേഷൻ നടത്താനാണ് ലേബർ പദ്ധതിയിടുന്നതെന്നും കോർബിൻ പറഞ്ഞു. സാധ്യമായ എല്ലാ വീടുകളുടെയും മേൽക്കൂരയിൽ സോളാർ പാനൽ ഘടിപ്പിക്കുക തുടങ്ങിയവയും പ്രധാന നിർദ്ദേശങ്ങളിൽപ്പെടുന്നു. എന്നാൽ പ്രധാനമന്ത്രി തെരേസാ മേയ് വ്യവസായ മേഖലകൾക്ക് അനുകൂലമായ തീരുമാനം പ്രഖ്യാപിച്ചപ്പോൾ, ലേബർ പാർട്ടി പുതിയ വ്യവസായങ്ങളെ കൂടുതൽ ടാർജറ്റ് ചെയ്യുമെന്ന സമീപനമാണ് എടുത്തത്. Swansea Bay ൽ ഒരു ടൈഡൽ ലഗൂണിനായി £ 1.3billion പ്രോജക്ടിനും കോർബിൻ പിന്തുണ നൽകും.

എന്നാൽ ബ്രിട്ടനിലെ കൽക്കരി ഖനികൾ വീണ്ടും തുറന്ന് പ്രവർത്തിക്കുന്നതിന് കോർബിൻ നൽകിയിരുന്ന പിന്തുണ പിൻവലിച്ചിട്ടുണ്ട്. വൻ തോതിലുള്ള അന്തരീക്ഷ മലിനീകരണം തന്നെയാണ് പിന്മാറ്റത്തിന് കാരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more