1 GBP = 104.21

നയം വ്യക്തമാക്കി കോർബിൻ; ബ്രിട്ടൻ ഇ യു കസ്റ്റംസ് യൂണിയനിൽ തുടരണം; തീരുമാനം സ്വാഗതം ചെയ്ത് വ്യാപാര സംഘടനകൾ

നയം വ്യക്തമാക്കി കോർബിൻ; ബ്രിട്ടൻ ഇ യു കസ്റ്റംസ് യൂണിയനിൽ തുടരണം; തീരുമാനം സ്വാഗതം ചെയ്ത് വ്യാപാര സംഘടനകൾ

ലണ്ടൻ: ബ്രെക്സിറ്റ്‌ ചർച്ചകൾ പരിഗമിക്കവേ യൂറോപ്യൻ യൂണിയനുമായുള്ള ട്രേഡ് ഡീലുകളിൽ ബ്രിട്ടന് ഹിതകരമായ നിർദ്ദേശങ്ങൾ ഇതുവരെയും ഉരുത്തിരിഞ്ഞിരുന്നില്ല. കസ്റ്റംസ് യൂണിയനിൽ തുടർന്ന് വ്യാപാര കരാറുകൾ യാഥാർത്ഥ്യമാക്കാമെന്ന മേയുടെ സ്വപനങ്ങൾക്ക് വിലങ്ങു തടിയായതും സ്വന്തം പാർട്ടിയിൽപ്പെട്ട കടുത്ത ബ്രെക്സിറ്റ്‌ വാദികളുടെ പ്രവർത്തനങ്ങളായിരുന്നു. ബ്രെക്സിറ്റ്‌ നടപ്പാക്കുമ്പോൾ കസ്റ്റംസ് യൂണിയനിലോ സിംഗിൾ മാർക്കറ്റിലോ തുടരേണ്ടതില്ലെന്ന തീരുമാനമായിരുന്നു ഭൂരിപക്ഷം എം പിമാർക്കും.

എന്നാൽ ലേബർ പാർട്ടിയുടെ ഈ വിഷയത്തിന്മേലുള്ള അഭിപ്രായം പാർട്ടി ലീഡർ ജെറമി കോർബിൻ വ്യക്തമാക്കി. ബ്രിട്ടൻ ബ്രെക്സിറ്റിന് ശേഷം കസ്റ്റംസ് യൂണിയനിൽ തുടരണമെന്നാണ് കോർബിൻ അഭിപ്രായപ്പെട്ടത്. കോവൻട്രിയിലെ നാഷണൽ ട്രാൻസ്‌പോർട്ട് ഡിസൈൻ സെന്ററിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് കോർബിൻ നയം വ്യക്തമാക്കിയത്. കോർബിന്റെ പ്രഖ്യാപനം മെയ് ക്യാമ്പിലും ആവേശമുണർത്തിയിട്ടുണ്ട്.

ദി കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രീസ്, ഇൻഡസ്ട്രീസ് ഡയറക്ടേഴ്സ് തുടങ്ങി നിരവധി വ്യാപാര സംഘടനകളുടെ സമ്മർദ്ദമാണ് കോർബിന്റെ പ്രഖ്യാപനത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more