1 GBP = 103.70
breaking news

ഇത് ചരിത്രം: കോപ്പ അമേരിക്കയിൽ അർജന്റീന ചാമ്പ്യന്മാർ

ഇത് ചരിത്രം: കോപ്പ അമേരിക്കയിൽ അർജന്റീന ചാമ്പ്യന്മാർ

അർജന്‍റീനയുടെ തലമുറകൾ കാത്തിരുന്ന മാലാഖയായി ഏയ്​ഞ്ചൽ ഡി മരിയ മാറക്കാനയിൽ പറന്നിറങ്ങി. ചരിത്രത്തിലേക്ക്​ നീട്ടിയ മരിയയുടെ ഒറ്റഗോളിന്‍റെ ബലത്തിൽ കോപ്പ കിരീടം നെഞ്ചോടടക്കു​േമ്പാൾ വൻകരകൾക്കും രാജ്യാതിർത്തികൾക്കും അപ്പുറത്ത്​ അർജന്‍റീന ആരാധകർക്ക്​ ഇത്​ അനർഘ നിമിഷങ്ങൾ. പതിറ്റാണ്ടുകളായി തുടരുന്ന ഫൈനൽ വീഴ്ച​കളുടേയും കിരീട വരൾച്ചയുടെയും നിറം മങ്ങിയ കഥകളിലേക്ക്​ കിരീടത്തിളക്കത്തിന്‍റെ വർണമഴ പെയ്​തിറങ്ങ​ു​േമ്പാൾ ഇതിഹാസ താരം ലയണൽ മെസ്സിക്കും ഇത്​ സംതൃപ്​തിയുടെ ദിവസം. ചാമ്പ്യൻമാരെന്ന പകി​ട്ടോടെയെത്തിയ ബ്രസീലിനും ആരാധകർക്കും ഓർക്കാനിഷ്​ടമില്ലാത്ത മറ്റൊരു മാറക്കാന മത്സരം കൂടി.

ഒപ്പത്തിനൊപ്പം ഇരുടീമുകളും മുന്നേറിയ മത്സരത്തിൽ 22ാം മിനിറ്റിൽ ഏയ്​ഞ്ചൽ ഡി മരിയ കുറിച്ച ഗോളാണ്​ അർജന്‍റീനയുടെ വിധി മാറ്റി മറിച്ചത്​​. ഡി പോളിന്‍റെ സുന്ദരമായ പാസ്​ ബ്രസീൽ പ്രതിരോധത്തിന്‍റെ പഴുതിലൂടെ സ്വീകരിച്ച മരിയ പന്ത്​ ചിപ്പ്​ ചെയ്​ത്​ വലയിലേക്ക്​ തിരിച്ചുവിടുകയായിരുന്നു. പന്ത്​ വലയിലേക്ക്​ താഴ്ന്നിറങ്ങു​േമ്പാൾ നിസഹായതയോടെ നോക്കി നിൽക്കാനേ ബ്രസീൽ ഗോളി എഡേഴ്​സണായുള്ളൂ. ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും സുന്ദരമായ മുന്നേറ്റങ്ങളൊന്നും അധികം കണ്ടില്ല.

രണ്ടാം പകുതിയിൽ കൂടുതൽ കരുത്തോടെയാണ്​ ബ്രസീലെത്തിയതെങ്കിലും പ്രതിരോധത്തിൽ വട്ടമിട്ട അർജന്‍റീനയുടെ ആകാശനീലക്കുപ്പായക്കാരെ മറികടക്കാനായില്ല. 51ാം മിനിറ്റിൽ റിച്ചാൽസൺ കാനറികൾക്കായി വലകുലുക്കിയെങ്കിലും ഓഫ്​ സൈഡ്​ പതാക ഉയർന്നതോടെ ആരവങ്ങളൊതുങ്ങി. 87ാം മിനിറ്റിൽ ഗബ്രിയേൽ ബർബോസയുടെ തകർപ്പൻ വോളി അർജന്‍റീനയുടെ ഗോൾകീപ്പർ എമി മാർട്ടിനസ്​ തടുത്തിട്ടു. 88ാം മിനിറ്റിൽ ഒറ്റക്ക്​ പന്തുമായി മു​േന്നറിയ ലണയൽ മെസ്സി സുന്ദരമായ സുവർണാവസരം കളഞ്ഞുകുളിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more