1 GBP = 104.06

ബ്രിട്ടനിൽ മാലിന്യനീക്കം മാസത്തിലൊരിക്കലാക്കിയ കൗണ്ടി, എലികളുടെയും കടൽകാക്കകളുടെയും വിഹാരകേന്ദ്രം; പ്രതിഷേധവുമായി ജനങ്ങൾ

ബ്രിട്ടനിൽ മാലിന്യനീക്കം മാസത്തിലൊരിക്കലാക്കിയ കൗണ്ടി, എലികളുടെയും കടൽകാക്കകളുടെയും വിഹാരകേന്ദ്രം; പ്രതിഷേധവുമായി ജനങ്ങൾ

വെയ്ൽസ്: വെയ്ൽസിലെ കോൻവി കൗൺസിൽ ഇന്ന് എലികളുടെയും കടൽകാക്കകളുടെയും വിഹാരകേന്ദ്രമാകുകയാണ്. കൗൺസിലുകൾക്ക് അനുവദിക്കുന്ന ഫണ്ടുകൾ വെട്ടിച്ചുരുക്കുന്നതോടെ ചിലവ് ചുരുക്കൽ നടപടികളുമായി മുന്നോട്ട് പോകുകയാണ് നിരവധി കൗൺസിലുകൾ. വെയ്ൽസിലെ കോൻവി കൗണ്ടി കൗൺസിലാണ് ചിലവ് ചുരുക്കലിന്റെ ഭാഗമായി ബ്രിട്ടനിൽ ആദ്യമായി മാലിന്യനീക്കം മാസത്തിലൊരിക്കലാക്കിയത്. എന്നാൽ പരീക്ഷണാടിസ്ഥാനത്തിൽ നാലാഴ്ച പിന്നിട്ട പരിപാടി ജനങ്ങളുടെ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്.

കോൻവി കൗണ്ടിയിലുടനീളം മാലിന്യം കുമിഞ്ഞു കൂടിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇവിടങ്ങളിലെല്ലാം എലിയുടെയും കടൽകാക്കകളുടെയും പ്രാണികളുടെയും വിഹാരകേന്ദ്രമായി മാറുകയാണ്. മിക്കയിടങ്ങളിലും ഉപയോഗിച്ച നാപ്പികളും ആഹാരമാലിന്യങ്ങളും മൂലം ദുർഗന്ധം വമിക്കുകയാണ്. പ്ളേഗും മറ്റുമൊക്കെ പടർന്ന് പിടിക്കുമോയെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. നിരവധി മലയാളികളും ഈ പ്രദേശങ്ങളിൽ താമസമാക്കിയിട്ടുണ്ട്.

നിരവധിപേർ ഇതിനകം തന്നെ വീടിന്റെ പുറകിൽ മാലിന്യം കത്തിച്ചുകളയുന്നതിനുള്ള സംവിധാനങ്ങളും ചെയ്യുന്നുണ്ട്. ആഴ്ചയിലൊരിക്കലെങ്കിലും ഭക്ഷണ മാലിന്യങ്ങളും നാപ്പി തുടങ്ങിയവയും നീക്കം ചെയ്യുന്നതിനുള്ള സംവിധാനനമൊരുക്കണമെന്ന് ജനങ്ങൾ പറയുന്നു. എന്നാൽ പദ്ധതി വിജയമാണെന്നാണ് കൗൺസിൽ അധികൃതർ അവകാശപ്പെടുന്നത്. റീസൈക്കിൾ ചെയ്യാൻ കഴിയുന്നവ പരമാവധി ഉപയോഗപ്പെടുത്താൻ ജനങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് കൗൺസിലർമാർ പറയുന്നു. മാസത്തിലൊരിക്കലുള്ള ബിൻ കളക്ഷൻ ഒരു വർഷം കൗൺസിലിന് ലാഭമുണ്ടാകുന്നത് നാല് ലക്ഷത്തോളം പൗണ്ടാണ്. ഇത് മറ്റ് സർവീസുകൾക്ക് ലഭ്യമാക്കാൻ കഴിയുമെന്ന് കൗൺസിൽ അധികൃതർ കണക്ക് കൂട്ടുന്നു. കോൻവി കൗണ്ടി കൗൺസിലിന്റെ മാതൃക മറ്റ് കൗൺസിലുകളും പിന്തുടരുമെന്ന ഭീതിയിലാണ് ഇപ്പോൾ മറ്റിടങ്ങളിലെ ജനങ്ങളും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more