1 GBP = 103.95

കൗൺസിൽ തിരഞ്ഞെടുപ്പുകൾ കൺസർവേറ്റിവുകൾക്ക് ഇരുട്ടടിയാകും; ലണ്ടനിൽ തന്നെ മൂന്നോളം കൗൺസിലുകൾ നഷ്ടമാകുമെന്ന് മുന്നറിയിപ്പ്

കൗൺസിൽ തിരഞ്ഞെടുപ്പുകൾ കൺസർവേറ്റിവുകൾക്ക് ഇരുട്ടടിയാകും; ലണ്ടനിൽ തന്നെ മൂന്നോളം കൗൺസിലുകൾ നഷ്ടമാകുമെന്ന് മുന്നറിയിപ്പ്

ലണ്ടൻ: വരുന്ന മേയിൽ നടക്കുന്ന കൗൺസിൽ തിരഞ്ഞെടുപ്പുകൾ കൺസർവേറ്റിവ് പാർട്ടിക്ക് ഇരുട്ടടിയാകുമെന്ന് റിപ്പോർട്ടുകൾ. തലസ്ഥാന നഗരിയായ ലണ്ടനിൽ തന്നെ മൂന്നോളം കൗൺസിലുകളിൽ ഭരണം നഷ്ടപ്പെടുന്ന സ്ഥിതി വിശേഷമാണുള്ളത്. തിരഞ്ഞെടുപ്പ് കൂടുതൽ ദുഷ്കരമാകുമെന്ന് പാർട്ടി ചെയർമാൻ ബ്രാണ്ടൻ ലുയിസ് തന്നെ വ്യക്തമാക്കുന്നു. പാർട്ടി ചെയര്മാനായി നിയമിക്കപ്പെട്ട ബ്രാണ്ടൻ ലൂയിസിനാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതല.

പുതിയ സർവ്വേ ഫലങ്ങളനുസരിച്ച് ലേബർ പാർട്ടിക്ക് കൺസർവേറ്റിവുകളേക്കാൾ 26 പോയിന്റ് കൂടുതലാണ്. 2014 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലേബർ പാർട്ടി നില ഏറെ മെച്ച്ചപ്പെടുത്തിയിട്ടുണ്ടെന്ന് ബ്രാൻഡാനും സമ്മതിക്കുന്നു. ബാർനെറ്റ്, വാൻഡ്‌സ് വാർത്ത്, വെസ്റ്റമിൻസ്റ്റർ തുടങ്ങിയ കൗൺസിലുകളാകും ടോറികളെ കൈവിടുക.

ക്വീൻ മേരി യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന് വേണ്ടി യൂഗോവ് നടത്തിയ സർവ്വേയിൽ ലേബർ പാർട്ടിക്ക് 54 പോയിന്റും കൺസർവേറ്റിവുകൾക്ക് 28 പോയിന്റുമാണ് പ്രവചിച്ചിരിക്കുന്നത്. തെരേസാ മേയ് നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രവർത്തനങ്ങളും ബ്രെക്സിറ്റ്‌ വിഷയങ്ങളും തിരഞ്ഞെടുപ്പിൽ ഏറെ പ്രതിഫലിക്കപ്പെടുമെന്ന് ഭരണപക്ഷ എം പിമാരും പറയുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more