1 GBP = 103.92

ലേബര്‍ പാര്‍ട്ടിയുടെ കോട്ടയില്‍ കണ്‍സര്‍വേറ്റിവിന് ഉജ്ജ്വല വിജയം; സര്‍ക്കാര്‍ നയങ്ങള്‍ക്കുള്ള അംഗീകാരമെന്ന് മേയ്

ലേബര്‍ പാര്‍ട്ടിയുടെ കോട്ടയില്‍ കണ്‍സര്‍വേറ്റിവിന് ഉജ്ജ്വല വിജയം; സര്‍ക്കാര്‍ നയങ്ങള്‍ക്കുള്ള അംഗീകാരമെന്ന് മേയ്

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്കു വന്‍ തിരിച്ചടി. കഴിഞ്ഞ എണ്‍പത് വര്‍ഷമായി ലേബര്‍ പാര്‍ട്ടിയുടെ ഉരുക്ക് കോട്ടയായ കോപ് ലാന്‍ഡിലെ കംബ്രിയ സീറ്റിലാണ് ലേബറിനു കനത്ത പരാജയമുണ്ടായത്. പ്രധാനമന്ത്രിയായതിനു ശേഷം തെരേസാ മെയ് നേരിട്ട ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്.

കാംബ്രിയ സീറ്റില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ട്രൂഡി ഹാരിസണ്‍ (13,748) ലേബര്‍ പാര്‍ട്ടിയിലെ ഗിലിയന്‍ ട്രോട്ടനെതിരേ (11,601) നേടിയ വിജയം ബ്രെക്‌സിറ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. പാര്‍ട്ടി നേടിയ ഗംഭീര വിജയം തന്റെ സര്‍ക്കാരിനുള്ള ജനപിന്തുണയാണു വ്യക്തമാക്കുന്നതെന്നും എല്ലാ വിഭാഗത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് തന്റേതെന്ന് ഇതിലൂടെ വ്യക്തമായെന്നും പ്രധാനമന്ത്രി തെരേസ മേയ് അവകാശപ്പെട്ടു.

കംബ്രിയയില്‍ കനത്ത പരാജയം നേരിട്ടെങ്കിലും മറ്റൊരു ലേബര്‍ കേന്ദ്രമായ സ്‌റ്റോക്കില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിച്ചു. ഇവിടെ ജയം ലേബറിനാണെങ്കിലും മുഖ്യ എതിരാളികളായിരുന്ന കണ്‍സര്‍വേറ്റീവ്, യുകെഐപി. സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ച മൊത്തം വോട്ടുകള്‍ ലേബര്‍ സ്ഥാനാര്‍ഥിക്കു ലഭിച്ചതിനേക്കാള്‍ ഏറെ കൂടുതലാണ്. എതിര്‍ വോട്ടുകള്‍ ഭിന്നിച്ചതുകൊണ്ടു മാത്രമാണ് ഇവിടെയെങ്കിലും ലേബറിന് ജയിക്കാനായതെന്ന് ചുരുക്കം.

ലേബര്‍ സ്ഥാനാര്‍ഥി ഗാരേത്ത് സ്‌നെലിന് 7,857 വോട്ടു ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥികളായിരുന്ന യുകെഐപിയുടെ പോള്‍ നട്ടെലിനും (5,233) കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ജാക്ക് ബ്രേര്‍ട്ടണും (5,154) കൂടി ലഭിച്ചത് പതിനായിരത്തിലേറെ വോട്ടുകളാണ്. യുകെഐപിയുടെ പുതിയ ദേശീയ ചെയര്‍മാനായ പോള്‍ നട്ടെല്‍ ആയിരുന്നു ഇവിടെ ലേബറിന് ഏറെ വെല്ലുവിളി ഉയര്‍ത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more