1 GBP = 103.16

എല്‍ഡിഎഫ് പിന്തുണച്ചു; കോണ്‍ഗ്രസിന് കോടംതുരുത്തില്‍ പഞ്ചായത്ത് ഭരണം; ബിജെപി പുറത്ത്

എല്‍ഡിഎഫ് പിന്തുണച്ചു; കോണ്‍ഗ്രസിന് കോടംതുരുത്തില്‍ പഞ്ചായത്ത് ഭരണം; ബിജെപി പുറത്ത്

ആലപ്പുഴ: കോടംതുരുത്തില്‍ എല്‍ഡിഎഫ് പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പഞ്ചായത്ത് പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസിന്റെ വി.ജി ജയകുമാര്‍ പ്രസിഡന്റായത്. ബിജെപി അംഗം ബിനീഷ് ഇല്ലിക്കലിനെ പരാജയപ്പെടുത്തിയാണ് ജയകുമാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയത്. ഇതോടെ ആലപ്പുഴ ജില്ലയില്‍ ഭരണമുണ്ടായിരുന്ന മൂന്ന് പഞ്ചായത്തുകളും ബിജെപിക്ക് നഷ്ടമായി.

15 അംഗ പഞ്ചായത്തില്‍ ബിജെപി 7, കോണ്‍ഗ്രസ് 5, എല്‍ഡിഎഫ് 3 എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയെ എല്‍ഡിഎഫിലെ 3 അംഗങ്ങളും അനുകൂലിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കല്‍, വൈസ് പ്രസിഡന്റ് അഖില രാജന്‍ എന്നിവരുടെ സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.

ബിനീഷ് ഇല്ലിക്കലിനെതിരെ വി.ജി ജയകുമാറും അഖില രാജനെതിരെ ഷൈലജന്‍ കാട്ടിത്തറയുമാണ് അവിശ്വാസം കൊണ്ടുവന്നത്. അരൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപിക്ക് ഭരണം ലഭിച്ച ഏക പഞ്ചായത്തായിരുന്നു കോടംതുരുത്ത്.

നേരത്തെ ചെന്നിത്തല, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളില്‍ സമാനമായ സ്ഥിതിയുണ്ടായിരുന്നു. സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണച്ചതോടെയാണ് ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ബിജെപിയ്ക്ക് നഷ്ടമായത്.

ചെന്നിത്തലയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം സിപിഎമ്മിന് ലഭിച്ചിരുന്നു. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ സിപിഎം, കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്ര അംഗമാണ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റായി കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിലെ ബീന ബിജു തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയെ ഭരണ സാരഥ്യത്തില്‍ നിന്ന് ഒഴിവാക്കാനായിരുന്നു ഇരുപാര്‍ട്ടികളും യോജിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more