1 GBP = 103.12

അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ചരിത്രത്തിലാദ്യമായി ഡിജിറ്റല്‍ വോട്ടിംഗിനൊരുങ്ങി ‌ കോണ്‍ഗ്രസ്

അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ചരിത്രത്തിലാദ്യമായി ഡിജിറ്റല്‍ വോട്ടിംഗിനൊരുങ്ങി ‌ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് ഡിജിറ്റല്‍ വോട്ടിംഗിനൊരുങ്ങി കോണ്‍ഗ്രസ്. ചരിത്രത്തിലാദ്യമായി എഐസിസി പ്രതിനിധികള്‍ക്ക് ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ നല്‍കി വോട്ടെടുപ്പിനൊരുങ്ങാനുള്ള നീക്കത്തിലാണ് പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി.

1500ഓളം എഐസിസി പ്രതിനിധികളുടെ വോട്ടര്‍ പട്ടിക തയ്യാറാക്കിയായിരിക്കും തെരഞ്ഞെടുപ്പ്. ഇതിനായി വോട്ടര്‍ ഐഡികള്‍ രൂപപ്പെടുത്താന്‍ എല്ലാ സംസ്ഥാന യൂണിറ്റുകളില്‍ നിന്നും ഫോട്ടോകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ പിഴവ് ഒഴിവാക്കാന്‍ ഓരോ ഐഡി കാര്‍ഡിലും വോട്ടറുടെ എല്ലാ വിശദാംശങ്ങളും ഉള്‍പ്പെടുന്ന ഒരു ബാര്‍കോഡ് ഉണ്ടായിരിക്കും.

അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മടങ്ങിവരുന്നതിനുള്ള വേദിയായാണ് തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് കാണുന്നതെങ്കിലും കൂട്ടത്തില്‍ നിന്ന് ആരെങ്കിലും വിമതനീക്കം നടത്തിയാല്‍ സ്ഥിതിഗതികള്‍ മാറിമറിയാനും സാധ്യതയുണ്ട്. അതേസമയം എതിര്‍പ്പില്ലാതെ രാഹുല്‍ ഗാന്ധി നേതൃത്വത്തിലേക്കെത്തുകയാണെങ്കില്‍ അത് അദ്ദേഹത്തിന് പാര്‍ട്ടിയിലുള്ള പിന്തുണയെക്കൂടിയായിരിക്കും കാണിക്കുക.

അഥവാ ഒരു മത്സരാര്‍ത്ഥി ഉയര്‍ന്നുവരുന്ന സാഹചര്യമുണ്ടാവുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ ചെയ്ത് ബാലറ്റ് വോട്ടിംഗ് ഉള്‍പ്പെടുത്തി വോട്ടിംഗ് നടത്തേണ്ടി വരും.

ഇതിനകം രണ്ട് സംസ്ഥാനങ്ങളില്‍ നിന്ന് ഒഴികെ, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ പട്ടിക ലഭിച്ചുവെന്നും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അധ്യക്ഷനെ യഥാസമയം രാജ്യത്തിനുമുന്നില്‍ എത്തിക്കുമെന്നും തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കള്‍ അറിച്ചു. 2017 ല്‍ രാഹുല്‍ ഗാന്ധി പ്രസിഡന്റായി നിയമിക്കപ്പെട്ടപ്പോഴുണ്ടായിരുന്ന അതേ എഐസിസി പ്രതിനിധികളുടെ പട്ടികയാണ് നിലവിലുള്ളതെന്നും പുതുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ താത്കാലിക അദ്ധ്യക്ഷ പദവിയിലുള്ള സോണിയ ഗാന്ധിയ്ക്ക് പകരം ഒരു അദ്ധ്യക്ഷനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. അടുത്തിടെ നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും ഉണ്ടായ പരാജയവും തുടര്‍ന്ന് പാര്‍ട്ടിയലുണ്ടായ ഭിന്നതയുടേയും പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ അധ്യക്ഷനെ കോണ്‍ഗ്രസ് തെരഞ്ഞെടുക്കുന്നത്.

അരവിന്ദര്‍ സിംഗ് ലൗലി, എംപി രാജേഷ് മിശ്ര, കര്‍ണാടക മുന്‍ മന്ത്രി കൃഷ്ണ ബൈറെ ഗൗഡ, ലോക്‌സഭാ എംപി ജോതിമണി, മധു‌സൂദന്‍ മിസ്ത്രി എന്നിവരാണ് തെരഞ്ഞെടുപ്പ് അതോറിറ്റിയിലുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more