അലക്‌സ് വര്‍ഗീസ്
ലീഡ്സിന് സമീപം ഹഡേഴ്സ്ഫീല്‍ഡില്‍ കഴിഞ്ഞ ദിവസം മരണമടഞ്ഞ ഫാന്‍സി സണ്ണിയുടെ മൃതദേഹം വിരാളിലെ ബെബിങ്ങ്ടണിലുള്ള കാസില്‍ ഹൗസ് ഫ്യൂണറല്‍ ഹോം ചാപ്പലില്‍ ഇന്നലെ രണ്ടു മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയം നോര്‍ത്ത് വെസ്റ്റിലെ നിരവധി മലയാളികള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരിയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന ശുശ്രുഷകള്‍ നടന്നു. സ്വദേശത്തെ അയല്‍വാസികളും സുഹൃത്തുക്കളും സഹ പ്രവര്‍ത്തകരും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ആളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

യുക്മയ്ക്കു വേണ്ടി യുക്മ ദേശീയ നിര്‍വ്വാഹക സമിതിയംഗം ശ്രീ. തമ്പി ജോസ്, യുക്മ നഴ്സസ്സ് ഫോറത്തിന് വേണ്ടി ശ്രീ. ബിജു പീറ്റര്‍, ലിവര്‍പൂളിലെ സാംസ്‌കാരിക സംഘടനകളായ ലിംകക്കു വേണ്ടി ശ്രീ.തമ്പി ജോസും, ലിമക്ക് വേണ്ടി ശ്രീ. ഹരികുമാര്‍ ഗോപാലനും പ്രത്യേകം റീത്തുകള്‍ സമര്‍പ്പിച്ചു ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയുണ്ടായി. ഇന്നലത്തെ പൊതുദര്‍ശനത്തിന് ജോഷി ജോസഫ് നേതൃത്വം നല്കി. ഫാന്‍സി സണ്ണിയുടെ നിര്യാണത്തില്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ഷീജോ വര്‍ഗീസ്, സെക്രട്ടറി തങ്കച്ചന്‍ എബ്രഹാo എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

മരണമടഞ്ഞ ഫാന്‍സി സണ്ണിയുടെ പൊതുദര്‍ശനവും പ്രാര്‍ത്ഥനയും ഇന്ന് (വ്യാഴാഴ്ച) ലീഡ്സില്‍ നടക്കും.ലീഡ്സിലെ സെന്റ് വില്‍ഫ്രഡ് പള്ളിയില്‍ 09.02.2017 വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് നടക്കുന്ന ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
ഫാന്‍സിയുടെ ആഗ്രഹപ്രകാരം മൃത സംസ്‌ക്കാരം നാട്ടില്‍ നടത്തും. ഇന്ന് ലീഡ്‌സില്‍ പ്രാര്‍ത്ഥനകള്‍ക്കും പൊതു ദര്‍ശനത്തിനും ശേഷം വെള്ളിയാഴ്ച മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നിന്നും മ്യതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. ഭര്‍ത്താവും മകനും മറ്റ് കുടുംബാംഗങ്ങളും മ്യതദേഹത്തെ അനുഗമിക്കും.

ശനിയാഴ്ച (1 1/2/ 17 ) വൈകുന്നേരം 4ന് തോട്ടുമുക്കം തോട്ടത്തില്‍ ഭവനത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം തോട്ടുമുക്കം സെന്റ്. തോമസ് ദേവാലയത്തിലെത്തിക്കുന്ന മൃതദേഹം പ്രാര്‍ത്ഥനകള്‍ക്കും മറ്റ് അന്ത്യ ശുശ്രൂഷകള്‍ക്കും ശേഷം കുടുംബക്കല്ലറയില്‍ അടക്കം ചെയ്യുമെന്ന് കുടുംബ വ്യത്തങ്ങള്‍ യുക്മ ന്യൂസിനെ അറിയിച്ചു.

ഇന്ന് ശുശ്രൂഷകള്‍ നടക്കുന്ന ദേവാലയത്തിന്റെ വിലാസം:-
St. Wilfrid Church,
Whinover Drive,
Leeds,
LS125JW
click on malayalam character to switch languages