1 GBP = 103.14

കുട്ടികളെ കുരുക്കി സാറ്റ്സ് പരീക്ഷയിലെ റീഡിംഗ് പേപ്പർ; ആശങ്കയറിയിച്ച് രക്ഷിതാക്കളും അദ്ധ്യാപകരും

കുട്ടികളെ കുരുക്കി സാറ്റ്സ് പരീക്ഷയിലെ റീഡിംഗ് പേപ്പർ; ആശങ്കയറിയിച്ച് രക്ഷിതാക്കളും അദ്ധ്യാപകരും

ലണ്ടൻ: ആറാം വർഷ വിദ്യാർത്ഥികൾക്കായുള്ള സാറ്റ്സ് പരീക്ഷയിൽ ബുദ്ധിമുട്ടി വിദ്യാർഥികൾ. പരീക്ഷയിലെ റീഡിംഗ് പേപ്പറാണ് വിദ്യാർത്ഥികൾക്ക് വിനയായത്. വിദ്യാർത്ഥികളുടെ രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ പറയുന്നത് സാറ്റ്സ് റീഡിംഗ് പേപ്പർ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നാണ്.

വായന ഇഷ്ടപ്പെടുന്ന തന്റെ കുട്ടിക്ക് പേപ്പർ പൂർത്തിയാക്കാൻ കഴിയുന്നില്ലെന്ന് ഒരു അമ്മ മാധ്യമങ്ങളോട് പറഞ്ഞു. അദ്ധ്യാപകർക്ക് പോലും ചോദ്യങ്ങൾ മനസിലാക്കാൻ പാടുപെടുന്നുണ്ടെന്നും ഇത് പേപ്പറിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുമെന്നും ഒരു പ്രധാന അധ്യാപക സംഘടന പറഞ്ഞു.

അതേസമയം എല്ലാ ടെസ്റ്റുകളും ഉചിതമാണെന്ന് ഉറപ്പാക്കാൻ സമയോചിതമായി പ്രവർത്തിച്ചതായി വിദ്യാഭ്യാസ വകുപ്പ് (ഡിഎഫ്ഇ) പറഞ്ഞു. സാറ്റ്സ് എന്നറിയപ്പെടുന്ന ദേശീയ പാഠ്യപദ്ധതി പരീക്ഷകളുടെ ഭാഗമായ പേപ്പറിന് ശേഷം തങ്ങളുടെ കുട്ടികൾ ആശങ്കയിലായി എന്ന് ചില മാതാപിതാക്കൾ സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.

ഭൂരിഭാഗം പ്രൈമറി സ്‌കൂളുകളിലെയും മേധാവികളെ പ്രതിനിധീകരിക്കുന്ന നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്‌സ്, സ്‌കൂൾ റെഗുലേറ്ററായ ഓഫ്‌ക്വലിൽ പരീക്ഷ സംബന്ധിച്ച പ്രശ്നം ഉന്നയിക്കാൻ പദ്ധതിയിടുന്നതായി അറിയിച്ചു. 2, 6 വർഷങ്ങളിൽ കുട്ടികളുടെ ഇംഗ്ലീഷ്, ഗണിത കഴിവുകൾ അളക്കാനാണ് സാറ്റ്സ് പരീക്ഷകൾ ഉപയോഗിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more