1 GBP = 104.19

” ഉള്ളിൽ തട്ടിയ മുറിവുകൾ എന്റെ ഈശോയ്ക്ക് ” പ്രായത്തിന്റെ കടന്നു പോകലിൽ കൗമാരത്തിന്റെ കടന്നുവരവിൽ ഹൃദയവേദനകൾ ഈശോയ്ക്ക് സമർപ്പിച്ചുകൊണ്ട് രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ കുട്ടികൾക്കായി പ്രത്യേക ആന്തരിക സൗഖ്യ ശുശ്രൂഷ ” കംപ്ലീറ്റ് ഇൻ ക്രൈസ്റ്റ് “

” ഉള്ളിൽ തട്ടിയ മുറിവുകൾ എന്റെ ഈശോയ്ക്ക് ” പ്രായത്തിന്റെ കടന്നു  പോകലിൽ കൗമാരത്തിന്റെ കടന്നുവരവിൽ ഹൃദയവേദനകൾ ഈശോയ്ക്ക് സമർപ്പിച്ചുകൊണ്ട് രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ കുട്ടികൾക്കായി പ്രത്യേക ആന്തരിക സൗഖ്യ ശുശ്രൂഷ ” കംപ്ലീറ്റ് ഇൻ ക്രൈസ്റ്റ് “

ബാബു ജോസഫ്

ബെർമിങ്ഹാം : ” ഉള്ളിൽ തട്ടിയ മുറിവുകൾ എന്റെ ഈശോയ്ക്ക് ” പ്രായത്തിന്റെ കടന്നു പോകലിൽ കൗമാരത്തിന്റെ കടന്നുവരവിൽ ഹൃദയവേദനകൾ ഈശോയ്ക്ക് സമർപ്പിച്ചുകൊണ്ട് രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ കുട്ടികൾക്കായി പ്രത്യേക ആന്തരിക സൗഖ്യ ശുശ്രൂഷ ” കംപ്ലീറ്റ് ഇൻ ക്രൈസ്റ്റ് “. കുട്ടികളുടെ പിഞ്ചുമനസ്സിനെ നൊമ്പരപ്പെടുത്തുന്ന സംഭവങ്ങൾ ഉണ്ടാകാമെന്നിരിക്കേ അവ വ്യക്തിത്വ വികാസത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നതിനാൽ അവയെ സ്നേഹപിതാവായ യേശുവിന് സമർപ്പിച്ചുകൊണ്ട് തരണംചെയ്യേണ്ടതെങ്ങനെയെന്ന് പരിചയപ്പെടുത്തുന്ന പ്രത്യേക ആന്തരിക സൗഖ്യ ശുശ്രൂഷ ” കംപ്ലീറ്റ് ഇൻ ക്രൈസ്റ്റ് ” ഇത്തവണ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ നടക്കും.
സെഹിയോൻ യുകെ യ്ക്കുവേണ്ടി പ്രശസ്ത ആത്മീയ ശുശ്രൂഷകയും കുട്ടികളുടെയും യുവജനങ്ങളുടെയും ധ്യാനഗുരുവുമായ ജൂഡ് മുക്കോറോ പ്രത്യേക കൺവെൻഷന് നേതൃത്വം നൽകും.

നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു. മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ്‌ ഗോഡ്, ഇന്ററാക്റ്റീവ് സെഷൻസ് എന്നിവയും ഉൾപ്പെടുന്ന പ്രത്യേക വർക്ക് ഷോപ്പ് ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള ഈ പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ്‌ മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത് . കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു .” ലിറ്റൽ ഇവാഞ്ചലിസ്റ് ” എന്ന മാസികയും ഇളം മനസ്സിനെ യേശുവിൽ ഐക്യപ്പെടുത്തുന്നു. ഇംഗ്ലീഷിൽ കുമ്പസാരത്തിനൊപ്പം ദിവ്യ കാരുണ്യ ആരാധനയും ഉണ്ടായിരിക്കും . സ്പിരിച്വൽ ഷെയറിങ്ങിനും കുട്ടികൾക്ക് സൗകര്യമുണ്ടായിരിക്കും.

ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകർക്ക്‌ ജീവിത നവീകരണം പകർന്നുനൽകുന്ന കൺവെൻഷനായുള്ള ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു.

കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 10 ന്‌ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :

ബഥേൽ കൺവെൻഷൻ സെന്റർ

കെൽവിൻ വേ

വെസ്റ്റ് ബ്രോംവിച്ച്

ബർമിംങ്ഹാം .( Near J1 of the M5)

B70 7JW.

കൂടുതൽ വിവരങ്ങൾക്ക് ;

ഷാജി 07878149670.

അനീഷ്.07760254700

ബിജുമോൻമാത്യു.07515368239
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,

ടോമി ചെമ്പോട്ടിക്കൽ 0773793542
ബിജു അബ്രഹാം ‭ 07859890267‬

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more