1 GBP = 104.21
breaking news

പരാതി പരിഹാര സമിതി; ഡബ്ല്യൂസിസിയുടെ ആവശ്യം തള്ളി കോടതി

പരാതി പരിഹാര സമിതി; ഡബ്ല്യൂസിസിയുടെ ആവശ്യം തള്ളി കോടതി
അമ്മ അബുദാബിയിൽ സംഘടിപ്പിക്കുന്ന മെഗാഷോ ക്ക് നിയമാനുസൃത പരാതി പരിഹാര സമിതി വേണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഷോയ്ക്കിടെ സമിതി രുപീകരിക്കാൻ മാത്രം എന്തടിയന്തര സാഹചര്യമാണുള്ളതെന്ന് കോടതി ആരാഞ്ഞു.
ഷോയിൽ പങ്കെടുന്ന വനിതകൾക്ക്  സുരക്ഷിതമായ തൊഴിൽ സാഹചര്യംഉണ്ടാവണമെന്ന് ഹർജിക്കാരായ  ഡബ്ല്യൂസിസി ആവശ്യപ്പെട്ടു. അതേ സമയം നിലവിൽ കമ്മിറ്റി ഉണ്ടന്ന് അമ്മ അറിയിച്ചു.
എന്നാല്‍ നിലവിലെ കമ്മിറ്റി മാർഗനിർദ്ദേശം പാലിച്ചുള്ളതല്ലന്നും നിക്ഷ്പക്ഷമല്ലെന്നുംഡബ്ല്യൂസിസി ചുണ്ടിക്കാട്ടി. ഡബ്ല്യൂസിസിയുടെ ഈ ആശങ്ക കോടതി രേഖപ്പെടുത്തി.  സിനിമ സംഘടനകളില്‍ ആഭ്യന്തര പരാതി പരിഹാര സമിതികള്‍ വേണമെന്നാവശ്യപ്പെട്ടുള്ള ഡബ്ല്യൂസിസിയുടെ ഹര്‍ജിയില്‍ എതിർകക്ഷികളായ സംഘടനകളോട്ണ്ടാഴ്ചക്കകം  സത്യവാങ്ങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more